കൊച്ചി: ആത്മാഭിമാനത്തിനു നേരെ വിരൽ ചൂണ്ടിയവർക്കുള്ള ചുട്ട മറുപടിയാണ് ശോഭയുടെ വിജയം. അശ്ലീല വീഡിയോയിലെ സ്ത്രീ താനല്ല എന്ന് പോരാട്ടത്തിലൂടെ അവർ തെളിയിച്ചു. വാട്സ് ആപ്പിൽ പ്രചരിച്ച അശ്ലീല വീഡിയോ ദൃശ്യം തന്റേതല്ലെന്നു തെളിയിക്കാൻ കൊച്ചിയിലെ വീട്ടമ്മ നടത്തിയ പോരാട്ടമാണ് വിജയം കണ്ടത്. തന്റെതല്ലാത്ത കാരണങ്ങളാൽ സമൂഹത്തിൽ അപമാനിതരാവുന്നവർക്ക് ഉൗർജം പകരുന്നതാണ് ശോഭയുടെ വിജയം. രണ്ടര വർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് ആ നഗ്നദൃശ്യങ്ങൾ ശോഭയുടേതല്ലെന്ന് െെസബർ കേസുകൾ െെകകാര്യം ചെയ്യുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ സി ഡാക് സ്ഥിരീകരിച്ചത്. ഇരയാക്കപ്പെട്ടവൾ ഒളിഞ്ഞിരിക്കണമെന്ന പൊതുധാരണകളെ പൊളിച്ചെഴുതിക്കൊണ്ട് മുഖം മറയ്ക്കാതെ ലോകത്തിനു മുന്നിലേക്ക് പോരാട്ടത്തിന് ഇറങ്ങിത്തിരിക്കുകയായിരുന്നു. തെറ്റ് ചെയ്യാത്ത താൻ എന്തിനാണ് മുഖം മറക്കേണ്ടതെന്ന് അവർ ചോദിച്ചു. തൊടുപുഴ സ്വദേശിയാണ് മുപ്പത്താറുകാരിയായ ശോഭ. വിവാഹ ശേഷം ഭർത്താവിെന്റ ബിസിനസിനെ സഹായിക്കുകയായിരുന്ന ഇവരുടെ ജീവിതം മാറിയത് വാട്സ് ആപ്പിൽ പ്രചരിച്ച ഒരു അശ്ലീല ദൃശ്യത്തോടെയാണ്. ശോഭയുടെതെന്ന് സൂചിപ്പിച്ച വീഡിയോ ഭർത്താവുൾപ്പെടെയുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലേക്കാണ് എത്തിയത്. അതോടെ കുടുംബത്തിലും നാട്ടിലും അവർ ഒറ്റപ്പെടുകയായിരുന്നു. കുടുംബം െെകയൊഴിഞ്ഞെങ്കിലും തോൽക്കാൻ അവർ തയ്യാറായില്ല. നേരത്തെ സംസ്ഥാന സർക്കാരിന്റെ ഫോറൻസിക് ലാബിൽ രണ്ടുവട്ടം നടത്തിയ പരിശോധനയിലും ആരോപണം തെറ്റാണെന്ന് തെളിഞ്ഞിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരവസരവും നൽകാതെയാണ് അവർക്ക് ഭർത്താവിന്റെ വീട്ടിൽനിന്ന് ഇറങ്ങേണ്ടി വന്നത്. മൂന്ന് മക്കളാണ് ശോഭയ്ക്കുള്ളത്. സമൂഹത്തിൽ തന്റെ മക്കളുടെ അഭിമാനത്തെക്കൂടി സംരക്ഷിക്കാനാണ് അവർ ഇറങ്ങിത്തിരിച്ചത്. തന്റെ മക്കൾ തന്നെ തെറ്റിദ്ധരിക്കരുത്. അതിനുവേണ്ടിയാണ് താൻ നിയമവഴി തേടിയതെന്ന് അവർ പറയുന്നു. പ്രശ്നം തുടങ്ങിയപ്പോൾ ഇവർ ആദ്യം പരാതി സൈബർ സെല്ലിനാണ് നൽകിയത്. പിന്നീട് ഡി.ജി.പി.ക്ക് പരാതി നൽകുകയും അദ്ദേഹം ഇടപെടുകയും ചെയ്തതോടെ ദൃശ്യങ്ങൾ സി ഡാക്കിലേക്ക് ഉൾപ്പെടെ അയയ്ക്കുകയുമായിരുന്നു. മക്കളെ കാണാനോ താൻ തെറ്റുകാരിയല്ലെന്ന് അവരോട് സ്ഥാപിക്കാനോ അവർക്കിനിയും കഴിഞ്ഞിട്ടില്ല. പക്ഷേ, നിയമം അവർ തെറ്റുകാരിയല്ലെന്നു തെളിയിച്ചു കഴിഞ്ഞു. എറണാകുളത്ത് സ്വന്തമായി ചെറിയ സ്ഥാപനം നടത്തിവരികയാണ്. അമ്മയുടെ മരണശേഷം രോഗിയായ അച്ഛൻ മാത്രമാണ് കൂട്ടിനുള്ളത്. വാട്സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിച്ച നഗ്നചിത്രങ്ങൾ ശോഭയുടേതല്ലെന്ന് സി ഡാക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അവരെ അപമാനിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുമെന്നും എറണാകുളം എ.സി.പി. കെ. ലാൽജി പറഞ്ഞു. content highlights; shobha, housewife,kochi, whatsapp
from mathrubhumi.latestnews.rssfeed https://ift.tt/2PTRtBH
via
IFTTT
No comments:
Post a Comment