കൊച്ചി : ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിവാദ പ്രസംഗത്തിന്റെ പേരിലുള്ള പോലീസ് കേസ് റദ്ദാക്കണമെന്നുള്ള ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടറിയിച്ചത്.
ശ്രീധരന്‍ പിള്ളയുടെ പ്രസംഗത്തെ തുടര്‍ന്ന് സന്നിധാനത്ത് സംഘര്‍ഷം ഉണ്ടായി. രഥയാത്രയിലൂടെ ജനങ്ങളെ പരിഭ്രാന്തരാക്കാനാണ് ശ്രീധരന്‍പിള്ള ശ്രമിക്കുന്നത്. ശ്രീധരന്‍പിള്ള നടത്തിയ പ്രസംഗം അനുസരിച്ച് ശബരിമല തന്ത്രിയോട് സുപ്രീംകോടതി ഉത്തരവ് ലംഘിക്കാനാണ് ആവശ്യപ്പെട്ടത്. 10 നും 50 നും ഇടയിലുള്ള സ്ത്രീകള്‍ മലയില്‍ കയറാതെ പോരാട്ടം നടത്തണമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ഈ പ്രസംഗത്തിന് ശേഷം സ്ത്രീകളെ ഉപദ്രവിച്ചതിന് രണ്ടു കേസുകള്‍ പമ്പയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
എന്നാല്‍, തന്റെ പ്രസംഗം കേള്‍ക്കാതെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ശ്രീധരന്‍പിള്ള കോടതിയില്‍ വാദിച്ചു. സ്വകാര്യ പരിപാടിയിലായിരുന്നു തന്റെ പ്രസംഗം. പൊതുജന സാന്നിധ്യം അവിടെ ഉണ്ടായിരുന്നില്ലെന്നും ശ്രീധരന്‍ പിള്ള വാദിച്ചു.
from mangalam.com https://ift.tt/2T8am1B
via IFTTT
No comments:
Post a Comment