റിട്ടയേര്‍മെന്റ് ഫണ്ട് തന്നില്ല 22കാരനായ മകന്‍ അച്ഛനെ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 13, 2018

റിട്ടയേര്‍മെന്റ് ഫണ്ട് തന്നില്ല 22കാരനായ മകന്‍ അച്ഛനെ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊന്നു

ഹൈദരാബാദ്: റിട്ടയേര്‍മെന്റ് ഫണ്ട് തരാത്തതിനെത്തുടര്‍ന്ന് 22കാരനായ മകന്‍ അച്ഛനെ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊന്നു. തെലുങ്കാനയില്‍ നിന്നും രച്ചകോണ്ടയിലാണ് സംഭവം. ജലവിഭവവകുപ്പില്‍ ജോലിയുണ്ടായിരുന്ന കൃഷ്ണയാണ് കൊല്ലപ്പെട്ടത്. 2017 ജൂണിലാണ് ഇദ്ദേഹം ജോലിയില്‍ നിന്നും വിരമിച്ചത്.

വിരമിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തിന് ലഭിച്ച ആറു ലക്ഷത്തോളം രൂപയും അടുത്തിടെ സ്ഥലം വിറ്റതില്‍ 10 ലക്ഷം രൂപയും കൈയ്യിലുണ്ടായിരുന്നു. ഇതറിഞ്ഞ മകന്‍ തരുണ്‍ തനിക്കും സഹോദരിമാര്‍ക്കുമായി വീതിച്ച് നല്‍കണമെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് രണ്ട് ലക്ഷം രൂപ കൈയ്യില്‍ വച്ചതിന് ശേഷം മിച്ചമുള്ള പണം മക്കള്‍ക്ക് വീതിച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷം ബാക്കി തുകയും കൂടി ആവശ്യപ്പെട്ടപ്പോള്‍ തര്‍ക്കത്തിലാകുകയായിരുന്നു.

പണം നല്‍കാതിരുന്ന അച്ഛനെ വടികൊണ്ട് ആക്രമിക്കുകയും അദ്ദേഹം ബോധരഹിതനായി നിലത്തുവീഴുകയുമായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അതേസമയം, അച്ഛനെ ഉപദ്രവിച്ചെങ്കിലും പണം സ്വന്തമാക്കാന്‍ സഹോദരന് ബുദ്ധിയുപദേശിച്ച് സഹോദരിമാരായിരുന്നു എന്ന് പോലീസ് പറഞ്ഞു.



from mangalam.com https://ift.tt/2zP5ANK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages