ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ അനുവദിച്ച സ്ത്രീ പ്രവേശനത്തിലെ റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. പുന:പരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചതിന് ശേഷം മാത്രമേ റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കൂ.
വൈകിട്ട് മൂന്നിന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറില്‍ ആയിരിക്കും ഹര്‍ജികള്‍ പരിഗണിക്കുക. ദേവസ്വം ബോര്‍ഡ്, തന്ത്രി, പന്തളം കൊട്ടാരം ഉള്‍പ്പെടെ കേസില്‍ കക്ഷികളായിരുന്നവരുടെയും അല്ലാത്തവരുടേതുമായ 48 ഹര്‍ജികളാണ് ഇന്ന് പരിഗണിക്കുക.
പുന:പരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കില്ലെന്ന് കോടതി രാവിലെ വ്യക്തമാക്കിയിരുന്നു. ശബരിമല സംരക്ഷണ ഫോറത്തിന്റെ ആവശ്യം സുപ്രീംകോടതി ള്ളി. അഭിഭാഷകന്‍ വി.കെ ബിജുവിന് സുപ്രീംകോടതിയുടെ വിമര്‍ശനവും നേരിടേണ്ടി വന്നു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട 49 പുന:പരിശോധനാ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
from mangalam.com https://ift.tt/2zQsST8
via IFTTT
No comments:
Post a Comment