ആഴ്‌സണലിനെതിരെ സമനില; ലിവര്‍പൂള്‍ ഒന്നാമത്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

ആഴ്‌സണലിനെതിരെ സമനില; ലിവര്‍പൂള്‍ ഒന്നാമത്‌

ലണ്ടൻ:ആഴ്സണസലിനെതിരെ സമനിലയുമായി ലിവർപൂൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാമത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. ഇതോടെ 11 മത്സരങ്ങളിൽ നിന്ന് 27 പോയിന്റുമായി ലിവർപൂൾ ഒന്നാമതെത്തി. ആദ്യ പകുതിയിൽ ആധിപത്യം ആഴ്സണലിനായിരുന്നു. പക്ഷേ അവസരങ്ങൾ മെനഞ്ഞെടുക്കുന്നതിൽ ലിവർപൂളായിരുന്നു മുന്നിൽ. ഇതിനിടയിൽ ഫിർമീനോയുടെ ഗോൾ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചു. റീബൗണ്ട് വന്ന പന്ത് മാനെ വലയിലെത്തിച്ചു. പക്ഷേ അത് ഓഫ്സൈഡായിരുന്നു. വാൻഡെക്കിന്റെ മറ്റൊരു ശ്രമം ആഴ്സണൽ ഗോൾകീപ്പർ രക്ഷപ്പെടുത്തി. 61-ാ മിനിറ്റിൽ ലിവർപൂൾ ലീഡെടുത്തു. ജെയിംസ് മിൽനറായിരുന്നു ഗോൾ സ്കോറർ. ഇടത് വിങ്ങിൽ നിന്ന് മാനെയുടെ മുന്നേറ്റത്തിനൊടുവിൽ ലഭിച്ച ക്രോസിൽ ഗോൾകീപ്പർ ലെനോ വരുത്തിയ പിഴവാണ് ഗോളിൽ കലാശിച്ചത്. ഈ അവസരം മുതലെടുത്ത് മിൽനർ ലക്ഷ്യം കാണുകയായിരുന്നു. പ്രീമിയർ ലീഗിൽ മിൽനറുടെ 50-ാം ഗോളായിരുന്നു ഇത്. 82-ാം മിനിറ്റിൽ ലാകസറ്റേയിലൂടെ ആഴ്സണൽ സമനില നേടി. ഇവോബിയുടെ പാസ്സിൽ നിന്നായിരുന്നു ലാകസറ്റേയുടെ ഗോൾ. അതേസമയം മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ബേൺമത്തിനെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു യുണൈറ്റഡിന്റെ വിജയം. മർക്കസ് റാഷ്ഫോഡിന്റെ ഇഞ്ചുറി ടൈം ഗോളാണ് യുണൈറ്റഡിന് വിജയമൊരുക്കിയത്. 11ാം മിനിറ്റിൽ കലൂം വിൽസനിലൂടെ ലീഡെടുത്ത ബേൺമത്തിനെ ആന്റണി മാർഷ്യലിന്റെ ഗോളിലൂടെ (35) യുണൈറ്റഡ് സമനിലയിൽ പിടിച്ചു. ഒടുവിൽ ഇഞ്ചുറി ടൈമിൽ റാഷ്ഫോഡ് യുണൈറ്റഡിന്റെ രക്ഷകനായി. ജയത്തോടെ 11 കളിയിൽനിന്ന് 20 പോയന്റായ യുണൈറ്റഡ് ഏഴാം സ്ഥാനത്തേക്കുയർന്നു. മറ്റു മത്സരങ്ങളിൽ ന്യൂകാസിൽ വാറ്റ്ഫോർഡിനേയും എവർട്ടൺ, ബ്രൈറ്റനേയും തോൽപ്പിച്ചു. ബേൺലിയെ വെസ്റ്റ്ഹാം തോൽപ്പിച്ചപ്പോൾ കാർഡിഫ് സിറ്റിക്കെതിരെ ലെസ്റ്റർ സിറ്റി വിജയം കണ്ടു. വോൾവ്സിനെ ടോട്ടനം 3-2ന് പരാജയപ്പെടുത്തി. Content Highlights: EPL 2018 Arsenal vs Liverpool


from mathrubhumi.latestnews.rssfeed https://ift.tt/2AMFxbL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages