വീണ്ടുമൊരു മലയാളി ഭാഗ്യശാലി; നേടിയത് 20 കോടി രൂപ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

വീണ്ടുമൊരു മലയാളി ഭാഗ്യശാലി; നേടിയത് 20 കോടി രൂപ

ദുബായ്: കണ്ണടച്ചുതുറക്കും മുൻപ് കോടികളുടെ ഭാഗ്യം തേടിയെത്തിയ യു.എ.ഇ.യിലെ മലയാളി പ്രവാസികളുടെ പട്ടികയിലേക്ക് ഒരാൾ കൂടി. പത്തനംതിട്ട റാന്നി സ്വദേശി ബ്രിറ്റി മാർക്കോസാണ് ഇത്തവണത്തെ ഭാഗ്യവാൻ. അബുദാബി ബിഗ് ടിക്കറ്റിൽ ജാക്പോട്ടായ ഒരു കോടി ദിർഹമാണ് (20 കോടിയിലേറെ രൂപ) 208011 എന്ന ടിക്കറ്റിലൂടെ ലഭിച്ചത്. ദുബായിൽ ഒരു കോൺട്രാക്ടിങ് കമ്പനിയിൽ ഡ്രാഫ്റ്റ്സ്മാനാണ് ബ്രിറ്റി മാർക്കോസ്. ''പ്രതീക്ഷയോടെ തന്നെയാണ് ഓരോ തവണയും ടിക്കറ്റെടുക്കുന്നത്. എന്നാൽ, ഇത്ര വലിയൊരു തുക ലഭിക്കുകയെന്നത് അവിശ്വസനീയമായിരുന്നു. സംഘാടകർ സമ്മാനവിവരം അറിയിച്ചപ്പോൾ ആദ്യം ഉൾക്കൊള്ളാനായില്ല. അവരോടു നന്ദി പറയാൻ വാക്കുകൾ ലഭിച്ചില്ല''- ബ്രിറ്റി മാർക്കോസ് പറഞ്ഞു. സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ദുബായിലെത്തുന്ന ബഹുഭൂരിപക്ഷം പേരെയുംപോലെ സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന ആഗ്രഹം ഉണ്ടെന്നും ബ്രിറ്റി പറഞ്ഞു. ശനിയാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ സമ്മാനം നേടിയ പത്തിൽ ഒൻപത് പേരും ഇന്ത്യക്കാരാണ്. ഇതിൽ എട്ട് പേരും മലയാളികളുമാണ്.


from mathrubhumi.latestnews.rssfeed https://ift.tt/2JEe9zo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages