റെയിൽവേ ട്രാക്കിൽ വൈദികനെ മരിച്ചനിലയിൽ കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 4, 2018

റെയിൽവേ ട്രാക്കിൽ വൈദികനെ മരിച്ചനിലയിൽ കണ്ടെത്തി

ചങ്ങനാശ്ശേരി: പഠനത്തിനെത്തിയ വൈദികനെ തീവണ്ടിതട്ടി മരിച്ചനിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡ് സ്വദേശി ഫാ. മുകേഷ് ടിർക്കി (36)യെയാണ് ശനിയാഴ്ച രാവിലെ തുരുത്തി റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടത്. ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള തുരുത്തി കാനാ പഠനകേന്ദ്രത്തിലെ ഫാമിലി കൗൺസിലിങ് വിദ്യാർഥിയായിരുന്നു. ഇദ്ദേഹത്തെ കഴിഞ്ഞദിവസം മുതൽ കാണാനില്ലെന്ന് പോലീസിന് പരാതി ലഭിച്ചിരുന്നു. താമസസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചതിനെത്തുടർന്ന് പോലീസ് തിരച്ചിൽ നടത്തിയിരുന്നു. മുറിയിൽ കണ്ടെത്തിയ മൊബൈൽ ഫോണും പോലീസ് പരിേശാധിച്ചിരുന്നു. താൻ മരിക്കുകയാണെന്നുള്ള സന്ദേശം ഫോണിൽനിന്ന് സുഹൃത്തുക്കൾക്ക് ഫാ. മുകേഷ് അയച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2Qj5h4O
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages