തിരുവനന്തപുരം: ശബരിമലദർശനത്തിനെത്തുമ്പോൾ സുരക്ഷ ആവശ്യപ്പെട്ട് സാമൂഹികപ്രവർത്തക തൃപ്തി ദേശായി അയച്ച കത്തിന് പോലീസ് മറുപടി നൽകില്ല. എല്ലാ തീർഥാടകർക്കുമുള്ള സുരക്ഷ തൃപ്തിക്കും ഉറപ്പാക്കും. തൃപ്തിക്ക് പ്രത്യേക പരിഗണന ആവശ്യമില്ലെന്നാണ് പോലീസ് നിലപാട്. മണ്ഡലകാലാരംഭത്തിൽ ശബരിമലയിൽ ദർശനത്തിനെത്തുന്ന തനിക്കും സംഘത്തിനും സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായിമുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നവിസ് തുടങ്ങിയവർക്ക് കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്. അമ്പതു വയസ്സിൽ താഴെ പ്രായമുള്ള മറ്റ് ആറ് വനിതകൾക്കൊപ്പം നവംബർ 17-ന് ശബരിമലയിലെത്താനാണ് ഉദ്ദേശിക്കുന്നതെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്.കേരള പോലീസ് മേധാവിയ്ക്കും പുണെ പോലീസ് കമ്മിഷണർക്കും കത്തിന്റെ പകർപ്പു സമർപ്പിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിലാണ് കേരളാ പോലീസ് നിലപാട് വ്യക്തമാക്കിയത്. 33-കാരിയായ തൃപ്തി ദേശായിക്കു പുറമേ, മനിഷ രാഹുൽ തിലേക്കർ(42), മീനാക്ഷി രാമചന്ദ്ര ഷിന്ദേ (46), സ്വാതി കൃഷ്ണറാവു വട്ടംവാർ(44), സവിത ജഗന്നാഥ് റാവുത്ത്(29), സംഗീത ധൊണ്ടിറാം ടൊനാപേ(42), ലക്ഷ്മി ഭാനുദാസ് മൊഹിതേ(43) എന്നിവരാണ് തൃപ്തി ദേശായിയുടെ സംഘത്തിലുള്ളത്. ശബരിമലയിൽ കയറാതെ നാട്ടിലേക്ക് മടങ്ങില്ലെന്നും അതുകൊണ്ട് മടക്കടിക്കറ്റ് എടുത്തിട്ടില്ലെന്നും കത്തിൽ പറഞ്ഞിട്ടുണ്ട്. ശബരിമലയിൽ പോകുമെന്ന് പറഞ്ഞ തനിക്ക് മുന്നൂറോളം ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ശബരിമല കയറാൻ ശ്രമിച്ചാൽ വെട്ടി നുറുക്കിക്കളയുമെന്നും തിരിച്ച് മഹാരാഷ്ട്രയിലേക്ക് പോകാൻ അനുവദിക്കില്ലെന്നുമാണ് ഭീഷണി. ഈ ഭീഷണികൾ പരിഗണിച്ച് തങ്ങൾക്ക് മതിയായ പോലീസ് സുരക്ഷ ഒരുക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ തൃപ്തി ദേശായി ആവശ്യപ്പെട്ടു. വിമാനമിറങ്ങുമ്പോൾത്തന്നെ അതിക്രമമുണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് അവിടം മുതൽ സർക്കാർ ചെലവിൽ സംരക്ഷണം ഒരുക്കണം. വിമാനത്താവളത്തിൽനിന്ന് ശബരിമലയിലേക്ക് വാഹനസൗകര്യവും ഗസ്റ്റ് ഹൗസിൽ താമസവും ഏർപ്പെടുത്തണം. സുരക്ഷാ ചെലവിനു പുറമേ യാത്രാ, താമസ, ഭക്ഷണച്ചെലവും സംസ്ഥാന സർക്കാർ വഹിക്കണമെന്നാണ് ആവശ്യം. അതേസമയം ശബരിമലയിലെ സുരക്ഷ വിലയിരുത്താൻ ഡി ജി പി ലോക്നാത് ബെഹ്റ വ്യാഴാഴ്ച ശബരിമലയിലെത്തും. content highlights:Kerala police will not give reply to Trupti desais letter demanding protection during sabarimala visit
from mathrubhumi.latestnews.rssfeed https://ift.tt/2FkEG6s
via
IFTTT
No comments:
Post a Comment