സിപിഎമ്മിന്റെ പ്രതികാര നടപടി; ആചാരം സംരക്ഷിക്കാന്‍ ജയിലില്‍ കിടക്കാന്‍ തയ്യാര്‍- സുരേന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 18, 2018

സിപിഎമ്മിന്റെ പ്രതികാര നടപടി; ആചാരം സംരക്ഷിക്കാന്‍ ജയിലില്‍ കിടക്കാന്‍ തയ്യാര്‍- സുരേന്ദ്രന്‍

പത്തനംതിട്ട: തനിക്കെതിരായ പോലീസ് നടപടികളെനിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കെ സുരേന്ദ്രൻ. സിപിഎമ്മിന്റെ പ്രതികാര നടപടിയാണ് തനിക്കെതിരായ അറസ്റ്റെന്നും തനിക്ക് ജയിലിൽ പോകാൻ ഭയമില്ലെന്നുംസുരേന്ദ്രൻപറഞ്ഞു. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ ശേഷം കൊട്ടാരക്കര സബ്ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ആചാരങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി ഒരായുസ്സ് മുഴുവൻജയിലിൽ കിടക്കാൻ തയ്യാറാണ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്സിപിഎമ്മിന്റെ രാഷ്ട്രീയ പ്രേരിത നടപടിയാണ്.കഴിഞ്ഞ ദിവസം മുതൽ തനിക്കെതിരെയുള്ള മറ്റു കേസുകൾ സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. മനപ്പൂർവ്വമുള്ള പ്രതികാര നടപടിയാണിതെന്നും സുരേന്ദ്രൻ പറഞ്ഞു. അറസ്റ്റ് ചെയ്ത തന്നെ പോലീസ് മർദ്ദിച്ചു. മൂന്നുമണിക്ക് ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റേണ്ട കാര്യമില്ലായിരുന്നു. പുറമെ മുറിവുകൾ ഇല്ലെങ്കിലും മർദ്ദനമേറ്റതിന്റെ ബുദ്ധിമുട്ടുകളുണ്ട്. ഇരുമുടിക്കെട്ട് ജയിലിൽ സൂക്ഷിക്കാനും പ്രാർഥന നടത്താനുമുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2DKCDac
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages