എരുമേലിയില്‍ തീര്‍ഥാടകരുടെ വാഹനം പോലീസ് തടഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

എരുമേലിയില്‍ തീര്‍ഥാടകരുടെ വാഹനം പോലീസ് തടഞ്ഞു

പമ്പ: എരുമേലിയിൽ പാർക്കിങ് മൈതാനത്തും ഇ.എസ്.കവലയിലും ശബരിമല തീർഥാടകകരുടെ വാഹനങ്ങൾ പോലീസ്തടഞ്ഞു.മേലധികാരികളിൽനിന്ന് അറിയിപ്പ് ലഭിച്ചാൽ മാത്രമേ വാഹനങ്ങൾ കടത്തിവിടുകയുള്ളുവെന്നാണ് പോലീസ് നിലപാട്. സുരക്ഷാ കാരണങ്ങളെ തുടർന്ന് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടാനാകില്ലെന്നാണ് പോലീസ് അറിയിച്ചത്. തുടർന്ന് ഭക്തർ പ്രതിഷേധിക്കുകയായിരുന്നു. പത്തുമണിയോടെ തീർഥാടകരുടെ വാഹനങ്ങളും കെ എസ് ആർ ടി സി ബസും കടത്തിവിടുമെന്ന് പോലീസിൽനിന്ന് ഉറപ്പു ലഭിച്ചതായി പിന്നീട് ഭക്തർ അറിയിച്ചു. പത്തുമണിയോടെ വാഹനങ്ങൾ കടത്തിവിടാത്ത പക്ഷം കെ എസ് ആർ ടി സി സ്റ്റാൻഡ് ഉപരോധിക്കുമെന്ന് ഭക്തർ വ്യക്തമാക്കിയിട്ടുണ്ട്. പത്തുമണി വരെ കാത്തുനിൽക്കാൻ തയ്യാറാണെന്നും ഭക്തർ പറഞ്ഞു പമ്പയിൽ പോലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. സന്നിധാനത്തേക്കുള്ള പാതയുടെ നിയന്ത്രണം ഐ.ആർ.ബി.(റിസർവ്വ് ബറ്റാലിയൻ) ഏറ്റെടുത്തു. ഫോട്ടോ: കെ ആർ പ്രഹ്ലാദൻ ചിത്തിര ആട്ട വിശേഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിക്ക് നട തുറക്കാനിരിക്കെ സന്നിധാനത്തും പരിസരപ്രദേശത്തും പോലീസ് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്ന്. ആറുമേഖലകളിലായി മൂവായിരം പോലീസുകാരെയാണ് ശബരിമലയിൽ നിയോഗിച്ചിട്ടുള്ളത്.സന്നിധാനത്ത് 15 വനിതാ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. അമ്പതുവയസ്സിനു മുകളിലുള്ളവരാണ് ഇവർ.തന്ത്രി കണ്ഠരര് രാജീവരും ഒമ്പതുമണിയോടെ പമ്പയിലെത്തി. ഫോട്ടോ: കെ ആർ പ്രഹ്ലാദൻ content highlights:Sabarmala: Police blocks vehicles of devotees at erumeli


from mathrubhumi.latestnews.rssfeed https://ift.tt/2yROpv7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages