ഛത്തീസ്ഗഢില്‍ വീണ്ടും മാവോവാദി ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

ഛത്തീസ്ഗഢില്‍ വീണ്ടും മാവോവാദി ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു

ദന്തെവാഡ: ഛത്തീസ്ഗഢിലുണ്ടായ മാവോവാദി ആക്രമണത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥനടക്കം നാല് പേർ കൊല്ലപ്പെട്ടു. ദന്തെവാഡ ജില്ലയിലെ ബച്ചേലിയിൽ മാവോവാദികൾ ഒരു ബസിൽ നടത്തിയ സ്ഫോടനത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനും ബസിലെ ഡ്രൈവറടക്കമുള്ള ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മാർക്കറ്റിൽ നിന്ന് സാധനം വാങ്ങി ക്യാമ്പിലേക്ക് തിരിച്ച് വരികയായിരുന്നു അപകടത്തിൽപ്പെട്ട സിഐഎസ്എഫ് ഉദ്യോഗസ്ഥൻ. ഛത്തീസ്ഗഢിൽ നാല് ദിവസം മുമ്പ് നടന്ന മാവോവാദി ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്ത് ഛത്തീസ്ഗഢിൽ മവോവാദികൾ നിന്തരം ആക്രമണങ്ങൾ നടത്തി വരികയാണ്. ബുധനാഴ്ച ഒരു സിപിഐ പ്രവർത്തകനെ ഇവർ അടിച്ചുകൊന്നിരുന്നു. നവംബർ 12, 20 തിയതികളിൽ രണ്ടു ഘട്ടങ്ങളിലായാണ് ഛത്തീസ്ഗഢിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഇത് അട്ടിമറിക്കാനായാണ് നിരന്തരമായി മാവോവാദികൾ ആക്രമണം നടത്തുന്നത്. Content Highlights: Maoist Attack, Chathisgarh Election, 4 people killed,Dantewada


from mathrubhumi.latestnews.rssfeed https://ift.tt/2qBFGsA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages