ദീപാവലി ബോണസ് നല്‍കിയില്ല, കരാര്‍ ജീവനക്കാര്‍ പണിമുടക്കി എയര്‍ ഇന്ത്യ സേവനം താളംതെറ്റി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

ദീപാവലി ബോണസ് നല്‍കിയില്ല, കരാര്‍ ജീവനക്കാര്‍ പണിമുടക്കി എയര്‍ ഇന്ത്യ സേവനം താളംതെറ്റി

മുംബൈ: കരാർ ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ വൈകി. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ജോലികഴിഞ്ഞു പോയ സ്ഥിരജീവനക്കാരെ തിരിച്ചെത്തിച്ച് എയർ ഇന്ത്യ സേവനം പുനരാരംഭിച്ചു. മൂന്നു മണിക്കൂറോളമാണ് പത്തോളം ആഭ്യന്തര സർവീസുകളും മൂന്ന് അന്താരാഷ്ട്ര സർവീസുകളും വൈകിയതായി എയർ ഇന്ത്യ വക്താവ് മാധ്യമങ്ങളെ അറിയിച്ചു. എന്നാൽ പതിനാറ് സർവീസുകൾ വൈകിയെന്ന് മുംബൈ വിമാനത്താവള വക്താവ് പറയുന്നു. ദീപാവലിയോടനുബന്ധിച്ച് കരാർ ജീവനക്കാർക്ക് ബോണസ് നൽകിയില്ലെന്ന കാരണത്താലാണ് ബുധനാഴ്ച രാത്രി മുതൽ ജീവനക്കാർ പണിമുടക്ക് നടത്തിയത്. എയർ ഇന്ത്യയുടെ സഹസ്ഥാപനമായ എയർ ഇന്ത്യ ട്രാൻസ്പോർട്ട് സർവീസ് ലിമിറ്റഡിലെ കരാർ ജീവനക്കാരാണ് പണിമുടക്ക് നടത്തിയത്. കരാർ ജീവനക്കാരുൾപ്പെടെ അയ്യായിരത്തോളം ജീവനക്കാർ ഈ സ്ഥാപനത്തിനുണ്ട്. വിമാനത്താവളങ്ങളിലെ സേവനങ്ങളാണ് ഇതിലെ ജീവനക്കാർ നൽകുന്നത്. സർവീസുകൾ വൈകിയതിൽ യാത്രക്കാർ ട്വിറ്ററിലൂടെ പ്രതിഷേധം രേഖപ്പെടുത്തി. #AirIndia Why did I book this fatichar airline. 676 from Kol to Mum delayed by 3 hrs. No announcement. No staff. Just an SMS five minutes before departure time. And with news of the strike in Mumbai wish someone would tell us if this bloody flight will take off or not — Anand Sivakumaran (@Anandloki) 8 November 2018 #airindia the call centre has no clue and confirms that the IA625 scheduled to depart at 8.25am is on time at 9.10 am! What a joke!!!! This is how a business in service industry is not to be run. #shamefulairindia @MoCA_GoI @narendramodi @airindiain https://t.co/LEvnS55IjE — Sumanto Dey (@dey_sumanto) 8 November 2018 @sureshpprabhu Air India flash strike at Mumbai t2. Waitinf since 2 hours for checkin no ground st https://t.co/DpZBiV7b6P — Ami Shah (@ami7912) 7 November 2018


from mathrubhumi.latestnews.rssfeed https://ift.tt/2yTFWHS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages