നടൻ ദിലീപിന്റെ പാസ്പോർട്ട് തിരികെ നൽകാൻ അനുമതി നൽകിക്കൊണ്ട് കോടതി വിധി. വർക്ക് വിസ ലഭിക്കണമെങ്കിൽ പാസ്പോർട്ട് ഹാജരാക്കണമെന്ന പ്രതിഭാഗത്തെ വാദം അംഗീകരിച്ചു കൊണ്ടാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പ്രഖ്യാപിച്ചത്. നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ പ്രതിയായ ദിലീപിന്റെ പാസ്പോർട്ട് കോടതിയിൽ സമർപിച്ചിരിക്കുകയായിരുന്നു. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ പോകുന്നതിനാണ് ദിലീപ് പാസ്പോർട്ട് തിരികെ ആവശ്യപ്പെട്ടത്. ഡിസംബർ 15 മുതൽ ജനുവരി 30 വരെയുള്ള കാലയളവിലാണ് വിദേശയാത്ര. കേരളത്തിലും വിദേശത്തുമായി ചിത്രീകരിക്കുന്ന സിനിമയുടെ ആവശ്യാർഥമാണ് യാത്രയെന്നു ദീലീപ് വ്യക്തമാക്കിയിരുന്നു. കേസിൽ വിചാരണ വൈകിപ്പിക്കാനുള്ള പ്രതിഭാഗത്തിന്റെ ആസൂത്രിത നീക്കമാണിതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചിരുന്നു. ദിലീപിന്റെ വിദേശയാത്രയിൽ ഒപ്പം കൊണ്ടുപോകുന്നവരുടെ വിവരങ്ങൾ, ഇവരുടെ താമസം തുടങ്ങിയ കാര്യങ്ങൾ ഒന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടില്ല. കേസിലെ പ്രധാന സാക്ഷികളിൽ പലരും സിനിമാരംഗത്ത് നിന്ന് തന്നെയുള്ളവരാണ്. ചിത്രീകരണത്തിന്റെ പേരിൽ നടത്തുന്ന ഇത്തരം യാത്രകൾ സാക്ഷികളെ സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു. എന്നാൽ, വിസ സ്റ്റാമ്പ് ചെയ്യാൻ അനുവദിക്കണമെന്നും കോടതിയുടെ ഏതു നിബന്ധനയും അംഗീകരിക്കാമെന്നും ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2DtqZ3o
via
IFTTT
No comments:
Post a Comment