നെയ്യാറ്റിന്‍കര കൊലപാതകം: ഡിവൈഎസ്പി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

നെയ്യാറ്റിന്‍കര കൊലപാതകം: ഡിവൈഎസ്പി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി

തിരുവനന്തപുരം: നെയ്യാറ്റിൻകര കൊലപാതകകേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാർ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി. ഇതിനായി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ ഹരികുമാർ ജാമ്യാപേക്ഷ നൽകി. നിലവിൽ ഇയാൾ ഒളിവിലാണ്. അതേസമയം കൊല്ലപ്പെട്ട സനലിന്റെ മരണ കാരണം തലക്കേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തെറിച്ചുവീണപ്പോൾ തലയ്ക്ക് ക്ഷതമേറ്റിരുന്നു. തലയോട്ടി പൊട്ടിയത് ഞരമ്പുകൾ പൊട്ടാൻ ഇടയാക്കിയെന്നും വാരിയെല്ലും കൈയും ഒടിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. തിങ്കളാഴ്ച രാത്രിയാണ് റോഡിലെ തർക്കത്തെത്തുടർന്ന് ഡി.വൈ.എസ്.പി പിടിച്ചുതള്ളിയ സനൽ കാറിടിച്ച് മരിച്ചത്.സംഭവത്തിൽ ഡി.വൈ.എസ്.പി ബി.ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഹരികുമാറിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സംഭവത്തിനുശേഷം ഡി.വൈ.എസ്.പി ഒളിവിൽപോയിരിക്കുകയാണ്. യുവാവിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഡി.വൈ.എസ്.പി ബി.ഹരികുമാർ ഒളിവിൽപോയത്. Content Highlights: Neyyattinkara Sanal Death, Neyyattinkara Murder case, DySP Harikumar, Anticipatory bail, Thiruvananthapuram district Sessions Court


from mathrubhumi.latestnews.rssfeed https://ift.tt/2OzBrHw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages