നോട്ട് നിരോധനത്തിന്റെ മുറിപ്പാടുകള്‍ വരാനിരിക്കുന്നതേയുള്ളൂ- മന്‍മോഹന്‍ സിങ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

നോട്ട് നിരോധനത്തിന്റെ മുറിപ്പാടുകള്‍ വരാനിരിക്കുന്നതേയുള്ളൂ- മന്‍മോഹന്‍ സിങ്

ന്യൂഡൽഹി: നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തിൽ സർക്കാരിനെതിരെ നിശിത വിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. കുറച്ച് സമയം എടുത്താൽ ഏത് മുറിവും ഭേദപ്പെടുമെന്ന് കേട്ടിട്ടുണ്ട്. എന്നാൽ നോട്ട് നിരോധനത്തിന്റെ കാര്യത്തിൽ വളരെ നിർഭാഗ്യകരമാണ്. നോട്ട്നിരോധനംമൂലമേറ്റ ആഴത്തിലുള്ള മുറിവുകളും മുറിപ്പാടുകളും കൂടുതൽ വ്യക്തതയോടെ പ്രത്യക്ഷപ്പെട്ട് വരാനിരിക്കുന്നതേ ഉള്ളുവെന്ന് മൻമോഹൻ സിങ് പറയുന്നു. ദൃഢതയുള്ളതും വ്യക്തയുള്ളതുമായി സാമ്പത്തിക നയങ്ങൾ തിരിച്ചുക്കൊണ്ടുവരണമെന്ന് ഞാൻ സർക്കാരിനോട് ആവശ്യപ്പെടുകയാണ്. സാമ്പത്തിക അബദ്ധങ്ങൾ രാജ്യത്തെ നീണ്ടകാലത്തേക്ക് എങ്ങനെ അലോസരപ്പെടുത്തുമെന്നതും, സാമ്പത്തിക നയങ്ങൾ വളരെ ശ്രദ്ധയോടെയും ചിന്തയോടെയും കൈകാര്യം ചെയ്യേണ്ട ഒന്നാണെന്ന് മനസിലാക്കുന്നതിനുമുള്ള ഓർമ്മപ്പെടുത്തലിന്റെ ദിനമാണ് ഈ ദിവസമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സമ്പത്വ്യസ്ഥയിൽ അത് നാശം വിതച്ചു. സമൂഹത്തിലുള്ള എല്ലാവർക്കും ഇപ്പോൾ അക്കാര്യം വ്യക്തമാണ്. പ്രായ, മത, ലിംഗ ഭേദമില്ലാതെ ഓരോ വ്യക്തിയയേയും അത് ബാധിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തിന് ശേഷം ജിഡിപിയിൽ കുത്തനെ ഇടിവ് വന്നു. ഇന്ത്യൻ സമ്പദ്ഘടനയുടെ മൂലക്കല്ലായിരുന്ന ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്ക് നോട്ട്നിരോധന ഞെട്ടലിൽ നിന്ന് മുക്തി നേടാൻ ഇതുവരെ ആയിട്ടില്ല. സമ്പദ്ഘടന ഞെരുക്കത്തിൽ തുടരുന്നതിനാൽ യുവാക്കൾക്ക് വേണ്ടത്ര പുതിയ തൊഴിൽ സൃഷ്ടിക്കാൻ സാധിക്കുന്നില്ല. തൊഴിൽ മേഖയിൽ വലിയ പ്രതിസന്ധിയാണുണ്ടാക്കിയിട്ടുള്ളത്. ധനകാര്യ വിപണിയും കലുഷിതമായി കിടക്കുകയാണ്. അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളേയും ബാങ്കിത ധനകാര്യ സ്ഥാപനങ്ങളേയും കാര്യമായി ബാധിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി ഇന്ത്യൻ രൂപക്ക് നേരിടേണ്ടി വന്നെന്നും മൻമോഹൻ സിങ് പറഞ്ഞു. Content Highlights: Manmohan Singh, Demonetisation, NDA Government, BJP, Congrtess, IndianEconomy, Rupee


from mathrubhumi.latestnews.rssfeed https://ift.tt/2OvpEKf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages