മുംബൈ: പരസ്യ സംവിധായകനും നടനും നിർമാതാവുമായ അലിഖ് പദംസി അന്തരിച്ചു. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. റിച്ചാർഡ് ആറ്റൻബറോ സംവിധാനം ചെയ്ത ഗാന്ധിയിൽ മുഹമ്മദ് അലി ജിന്നയായി വേഷമിട്ടത് അലിഖ് പദംസിയായിരുന്നു. രാജ്യത്തെ പരസ്യമേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടത് അദ്ദേഹമായിരുന്നു. പദംസിയുടെ ലിൻഡാസ് ഇന്ത്യ ഒരു കാലത്ത് രാജ്യത്തെ ഏറ്റവും വലിയ പരസ്യ ഏജൻസിയായിരുന്നു. ലിറിൽ ഗേൾ ഇൻ ദ വാട്ടർ ഫോൾ, ദ കാമസൂത്ര കപ്പിൾ, ഹമാര ബജാജ്, ലളിതാജി ഫോർ സർഫ്, ചെറി ചാർലി ഫോർ ചെറി ബ്ലോസം ഷൂ പോളിഷ് തുടങ്ങിയ പരസ്യങ്ങൾ വലിയ ശ്രദ്ധനേടി. 2000 ൽ രാജ്യം പദാംസിയെ പദ്മശ്രീ നൽകി ആദരിച്ചു. ദ അഡ്വർട്ടൈസിങ് മാൻ ഓഫ് ദ സെഞ്ച്വറി എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. നാടകരംഗത്തിന് നൽകിയ സംഭാവനകൾക്ക് സംഗീത നാടക അക്കാദമി അദ്ദേഹത്തെ ടാഗോർ രത്ന പുരസ്കാരം നൽകി ആദരിച്ചു. എവിറ്റ, ജീസസ് ക്രൈസ്റ്റ് സൂപ്പർ സ്റ്റാർ, ബ്രോക്കൺ ഇമേജസ് തുടങ്ങിയ തിയ്യറ്റർ പ്രൊഡക്ഷനുകൾ ഇന്ത്യയിൽ നിർമിച്ചത് പദംസിയായിരുന്നു. Content Highlights: Ad director actor Alyque Padamsee Dies At 90 Gandhi movie lyril ad kamasuthra
from mathrubhumi.latestnews.rssfeed https://ift.tt/2Fs2Qfg
via
IFTTT
No comments:
Post a Comment