വെംബ്ലിയിലെ വന്‍വിജയവുമായ് റൂണി വിടവാങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

വെംബ്ലിയിലെ വന്‍വിജയവുമായ് റൂണി വിടവാങ്ങി

ലണ്ടൻ: ഇംഗ്ലണ്ടിന്റെ ദേശീയ ജേഴ്സിയിൽ അവസാന മത്സരവും കളിച്ച് വെയ്ൻ റൂണി വിടവാങ്ങി. വെബ്ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് അമേരിക്കയെ തോൽപ്പിച്ചു. യുവനിരയുടെ വൻവിജയത്തിനുശേഷം റൂണി പറഞ്ഞു: ഈ കളിയിൽനിന്ന് ഒരു കാര്യം എനിക്കുറപ്പായി, ഇംഗ്ലണ്ടിന്റെ ഭാവി ഭദ്രമാണ്. റൂണിയുടെ 120-ാം അന്താരാഷ്ട്ര മത്സരമായിരുന്നു ഇത്. രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിന് കളിക്കുമുമ്പേ ഗാർഡ് ഓഫ് ഓണർ നൽകി. രണ്ടു വർഷത്തിനുശേഷമാണ് റൂണി ദേശീയ ടീമിൽ കളിക്കുന്നത്. വിടവാങ്ങൽ മത്സരം ഒരുക്കിയതിന് റൂണി ഹൃദയപൂർവം നന്ദിപറഞ്ഞു. വലിയ മത്സരപരിചയമില്ലാത്ത യുവനിരയെയാണ് കോച്ച് ഗാരെത്ത് സൗത്ത്ഗേറ്റ് ഇറക്കിയത്. ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തിന് വൻതാരങ്ങളെ അദ്ദേഹം കരുതിവെച്ചു. പക്ഷേ, യുവനിര പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രകടനം പുറത്തെടുത്തു. ജെസി ലിൻഗാർഡ്, ട്രെന്റ് അലക്സാണ്ടർ, അരങ്ങേറ്റക്കാരൻ കാലം വിൽസൺ എന്നിവർ ഗോളുകൾ നേടി. രണ്ടാം പകുതിയിലാണ് റൂണി ഇറങ്ങിയത്. ക്യാപ്റ്റന്റെ ആംബാൻഡ് റൂണി ഒരിക്കൽക്കൂടി കെട്ടി. മത്സരം തീരുമ്പോൾ വെബ്ലി ഒന്നടങ്കം പ്രിയതാരത്തിന് ഹർഷാരവങ്ങളോടെ വിടനൽകി. റൂണിക്കൊപ്പം ക്യാപ്റ്റൻ ഹാരി കെയ്നും ആദ്യ പകുതിയിൽ ബെഞ്ചിലിരുന്നു. ടീം രണ്ടു ഗോൾ ലീഡ് നേടിയ ശേഷമാണ് ഇരുവരും ഇറങ്ങിയത്. Content Highlights: wayne rooney says farewell as england beat united states


from mathrubhumi.latestnews.rssfeed https://ift.tt/2qQvtbR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages