അധ്യാപിക വെടിയേറ്റു മരിച്ചു; ഭര്‍ത്താവും കാമുകിയും പോലീസ് കസ്റ്റഡിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

അധ്യാപിക വെടിയേറ്റു മരിച്ചു; ഭര്‍ത്താവും കാമുകിയും പോലീസ് കസ്റ്റഡിയില്‍

ന്യൂഡൽഹി: ഡൽഹിയിൽ യുവതി വെടിയേറ്റ് മരിച്ചതിനെ തുടർന്ന് മൂന്നു പേരെ ഡൽഹി പോലീസ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്ന വഴിയാണ് സ്കൂൾ അധ്യാപികയായ സുനിത(38)യ്ക്ക് വെടിയേറ്റത്. സുനിതയുടെ ഭർത്താവ് മൻജീത്(38), സുഹൃത്തുക്കളായ ഏഞ്ചൽ ഗുപ്ത എന്ന ശശി പ്രഭ(26), രാജീവ്(40) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. മൻജീത്തിന് ഏഞ്ചലുമായി സൗഹൃദത്തിൽ കവിഞ്ഞ ബന്ധമുണ്ടായിരുന്നെന്നും ഇതിനെ സുനിത എതിർത്തതിനെ തുടർന്നാണ് കൊലപ്പെടുത്താൻ മൻജീത് തീരുമാനിച്ചതെന്നും പോലീസ് അറിയിച്ചു.ഏഞ്ചൽ മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുകയാണ്. സുനിതയ്ക്ക് മൂന്നു വെടിയേറ്റിരുന്നു. വെടിയേറ്റയുടൻ സുനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സുനിതയ്ക്കും മൻജീത്തിനും 16 വയസ് പ്രായമുള്ള മകളും എട്ടുവയസുള്ള മകനുമുണ്ട്. സുനിതയെ കൊല്ലാൻ മൻജീത് ക്വട്ടേഷൻ നൽകിയതായി പോലീസ് പറഞ്ഞു. വെടിവെച്ചയാളിനായുള്ള തിരച്ചിലിലാണ് പോലീസ്.


from mathrubhumi.latestnews.rssfeed https://ift.tt/2JDSJm9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages