ന്യൂഡൽഹി: ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള എസ്.എൻ.സി. ലാവലിൻ കേസിൽ അന്തിമ വാദം എപ്പോൾ തുടങ്ങുമെന്ന് ജനുവരിയിൽ അറിയിക്കാമെന്ന് സുപ്രീംകോടതി. കേസിൽ സിബിഐയുടെ അപ്പീലും അതൊടൊപ്പം തന്നെ ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ അപ്പീലുകളുമാണുള്ളത്. ഇവയെല്ലാം ഒരുമിച്ച് ജനുവരിയിൽ പരിഗണിക്കാമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്, ജനുവരി രണ്ടാം വാരം എന്ന് അന്തിമ വാദം കേൾക്കാമെന്ന് അറിയിക്കാമെന്നും ജസ്റ്റിസ് എം.വി, രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടെന്നതാണ് കേസ്. 86.25 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം. കേസിൽ പിണറായി വിജയനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പിണറായി വിജയന് പുറമേ ഊർജവകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെതിരെയാണ് സിബിഐയുടെ അപ്പീൽ. സി.ബി.ഐ.യുടെ അപ്പീലിൽ മുഖ്യമന്ത്രി എന്നിവർക്ക് സുപ്രീംകോടതി നോട്ടീസയച്ചിരുന്നു. വൈദ്യുതി ബോർഡ് മുൻ ഉദ്യോഗസ്ഥരായ ആർ. ശിവദാസൻ, കസ്തൂരിരംഗ അയ്യർ, കെ.ജി. രാജശേഖരൻ നായർ എന്നിവർ വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ ഇവരും അപ്പിൽ നൽകി. അപ്പീൽ പരിഗണിച്ച് കോടതി വിചാരണ സ്റ്റേ ചെയ്തിരിക്കുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2DjATV7
via
IFTTT
No comments:
Post a Comment