എയ്‌സാള്‍: ആസന്നമായ മിസോറാം നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ കലാപം. നിയമസഭാ സ്പീക്കറും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹൈഫീ പാര്‍ട്ടിയിലെ സ്ഥാനങ്ങളും സ്പീക്കര്‍ പദവിയും രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഹൈഫീ രാജി പ്രഖ്യാപിച്ച് ബി.ജെ.പിയില്‍ എത്തിയത്. എന്നാല്‍ രാജിക്കാര്യം വ്യക്തമാക്കിയിട്ടില്ല. ഡെപ്യൂട്ടി സ്പീക്കര്‍ ആര്‍. ലാല്‍റിനൗമ്‌നയ്ക്കാണ് രാജിക്കത്ത് നല്‍കിയത്.
മിസോറാമില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്നു ഹൈഫീ. സെയ്ഹ സ്വദേശിയായ ഹൈഫീ പലക് മണ്ഡലത്തില്‍ നിന്നാണ് നിയമസഭായില്‍ എത്തിയത്. 1990 മുതല്‍ 2002 വരെ രണ്ടു തവണ രാജ്യസഭാംഗവുമായിരുന്നു. ഇത്തവണയും പലകില്‍ നിന്ന് മത്സരിക്കാമെന്ന പ്രതീക്ഷ ഹൈഫീക്ക് ഉണ്ടായിരുന്നു. എന്നാല്‍ പ്രാദേശിക എതിര്‍പ്പിനെ തുടര്‍ന്ന് കെ.ടി റോഖൗവിലാണ് കോണ്‍ഗ്രസ് ഇത്തവണ സീറ്റ് നല്‍കിയത്.
അതേസമയം, ഹൈഫീ കോണ്‍ഗ്രസ് വിട്ട് എത്തുമെന്ന പ്രതീക്ഷ ബി.ജെ.പിക്കുണ്ടായിരുന്നു. പലകിലെ സ്ഥാനാര്‍ത്ഥിയെ ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബി.ജെ.പി ടിക്കറ്റില്‍ ഹൈഫീ മത്സരിക്കുമെന്നാണ് സൂചന. നവംബര്‍ 28നാണ് മിസോറാമില്‍ വോട്ടെടുപ്പ്. ഡിസംബര്‍ 11ന് ഫലമറിയാം.
from mangalam.com https://ift.tt/2F0Usmv
via IFTTT
No comments:
Post a Comment