ശബരിമല നടപടിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി; വാഹനം തകര്‍ത്ത പോലീസുകാര്‍ക്കെതിരെ നടപടി വേണം; മാധ്യമങ്ങളെ തടയുന്നത് എന്തിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

ശബരിമല നടപടിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി; വാഹനം തകര്‍ത്ത പോലീസുകാര്‍ക്കെതിരെ നടപടി വേണം; മാധ്യമങ്ങളെ തടയുന്നത് എന്തിന്

കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശവുമായി ഹൈക്കോടതി. സംഘര്‍ഷമുണ്ടാക്കിയ ഭക്തര്‍ക്കെതിരെ നടപടി സ്വീകരിച്ചപോലെ അക്രമം നടത്തിയ പോലീസുകാര്‍ക്കെതിരെയും നടപടി വേണം. വാഹനങ്ങള്‍ തകര്‍ത്ത പോലീസിന്റെ നടപടി ഡ്യുട്ടിയുടെ ഭാഗമായി കാണാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ശബരിമലയില്‍ മാധ്യമങ്ങളെ തടഞ്ഞ നടപടിയേയും കോടതി വിമര്‍ശിച്ചു. മാധ്യമങ്ങളെ തടഞ്ഞത് എന്തിനാണ്. മാധ്യമങ്ങള്‍ സന്നിധാനത്തെത്തിയാല്‍ അതിന്റെ ഗുണം സര്‍ക്കാരിനും ഉണ്ട്. അതോ സന്നിധാനത്ത് മറ്റെന്തെങ്കിലും നടപ്പാക്കാനാണോ മാധ്യമങ്ങളെ തടഞ്ഞതെന്നും കോടതി ചോദിച്ചു. ക്രമസമാധാനത്തിന്റെ പേരില്‍ അക്രമങ്ങള്‍ അനുവദിക്കാന്‍ പാടില്ല. മാധ്യമങ്ങളെയും ഭക്തരെയും ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ ഉണ്ടാകാന്‍ പാടില്ലെന്നും നിരീക്ഷിച്ചു.

അതേസമയം, ശബരിമലയില്‍ മാധ്യമങ്ങള്‍ക്കും യഥാര്‍ത്ഥ ഭക്തര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. നിലയ്ക്കല്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഐ.ജിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.



from mangalam.com https://ift.tt/2PDyURb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages