ട്രാക്കില്‍ പരിശോധനയ്ക്കിടെ ട്രെയിന്‍ ഇടിച്ച് നാല് റെയില്‍വേ ജീവനക്കാര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 5, 2018

ട്രാക്കില്‍ പരിശോധനയ്ക്കിടെ ട്രെയിന്‍ ഇടിച്ച് നാല് റെയില്‍വേ ജീവനക്കാര്‍ മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയില്‍ ട്രെയിന്‍ തട്ടി നാല് റെയില്‍വേ ജീവനക്കാര്‍ മരിച്ചു. തിങ്കളാഴ്ച രാവിലെ 11.55 ഓടെ ട്രാക്കില്‍ പരിശോധനയ്ക്കിടെയാണ് അപകടം. സാന്ദിലയ്ക്കും ഉമര്‍തലിക്കും ഇടയിലാണ് അപകടം നടന്നത്. കൊല്‍ക്കൊത്ത-അമൃത്സര്‍ അകാല്‍ തക്ക് എക്‌സപ്രസ് ആണ് ജീവനക്കാരെ ഇടിച്ചുതെറിപ്പിച്ചത്.

ട്രാക്കില്‍ അറ്റകുറ്റപ്പണിക്ക് മുന്‍പ് സ്വീകരിക്കേണ്ട മുന്‍കരുതല്‍ ജീവനക്കാര്‍ എടുത്തിരുന്നില്ലെന്ന് സൂചനയുണ്ട്. ട്രാക്ക് ബ്ലോക്ക് ചെയ്തിരുന്നില്ലെന്നും നോര്‍തേണ്‍ റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

അപകടത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.



from mangalam.com https://ift.tt/2zwRfFE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages