ഷിർദ്ദി: ക്ഷേത്രദർശനത്തിനെത്തിയ ഭക്തയെ കടന്നുപിടിച്ചെന്ന പരാതിയിൽ ഷിർദ്ദി സായ്ബാബ ക്ഷേത്രത്തിലെ മേധാവിയ്ക്കെതിരെ പോലീസ് കേസെടുത്തു. സായ്ബാബയുടെ സമാധിസ്ഥലം കൂടിയായ ഷിർദ്ദിസായ്ബാബ ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതലയുള്ള ഷിർദ്ദി സായ്ബാബ സാൻസ്ഥാൻ ട്രസ്റ്റ് മേധാവി രാജേന്ദ്ര ജഗ്താപിനെതിരെയാണ് പരാതി. ഇയാൾ ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ. സംഭവ ദിവസമായ വ്യാഴാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം പ്രാർത്ഥിക്കാനെത്തിയതായിരുന്നു രാഹട്ടേ ഗ്രാമത്തിൽ നിന്നുള്ള യുവതി. ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ചുകൊണ്ടിരിക്കെ രാജേന്ദ്ര യുവതിയുടെ സമീപത്ത് എത്തി അവരെ കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇതിനുശേഷം യുവതിയെയും സുഹൃത്തുക്കളെയും ക്ഷേത്രത്തിൽ നിന്നും ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ടതായും പരാതിയിൽ പറയുന്നു. മുമ്പും രാജേന്ദ്രയിൽ നിന്നും സ്ത്രീകൾക്ക് സമാന രീതിയിലുള്ള അപമാനം നേരിട്ടതായും റിപ്പോർട്ടുകളുണ്ട്. യുവതിയുടെ പരാതിയെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ രാത്രിമുതൽ രാജേന്ദ്ര ഷിർദ്ദിയിൽ നിന്നും അപ്രത്യക്ഷനായി. പോലീസ് ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഷിർദ്ദിബാബ ക്ഷേത്രത്തിൽ കഴിഞ്ഞ വർഷം നടത്തിയ ആഘോഷ പരിപാടിയിൽ ഏകദേശം ഒരു കോടിയോളം ഭക്തരാണ് പങ്കെടുത്തത്. Content Highlight: Shirdi Saibaba Temple Head Accused Of Molesting Devotee
from mathrubhumi.latestnews.rssfeed https://ift.tt/2DINIsi
via
IFTTT
No comments:
Post a Comment