മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപം: ഒക്ടോബറില്‍ 42 ശതമാനം വര്‍ധന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 17, 2018

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപം: ഒക്ടോബറില്‍ 42 ശതമാനം വര്‍ധന

മുംബൈ: ഓഹരി വിപണി കൂപ്പുകുത്തിയ ഒക്ടോബറിലും മ്യൂച്വൽ ഫണ്ട് എസ്ഐപിയിൽ നിക്ഷേപം കുമിയുന്നു. കഴിഞ്ഞവർഷം ഇതേമാസവുമായി താരതമ്യം ചെയ്യുമ്പോൾ 42 ശതമാനമാണ് നിക്ഷേപത്തിൽ വർധന. രൂപയുടെ മൂല്യമിടിവും അസംസ്കൃത എണ്ണയുടെ വിലവർധനവും ഓഹരി വിപണിയെ ബാധിച്ചതൊന്നും എസ്ഐപി നിക്ഷേപത്തെ സ്വാധീനിച്ചില്ല. ഒക്ടോബർ മാസത്തിൽ 7,985 കോടി രൂപയണ് എസ്ഐപി നിക്ഷേപമായെത്തിയത്. മുൻവർഷം ഒക്ടബോറിലെത്തിയ നിക്ഷേപം 5,621 കോടി രൂപയുമാണ്. ഈവർഷം സെപ്റ്റംബറിലാകട്ടെ 7,727 കോടിയും നിക്ഷേപമായെത്തി. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ഒക്ടോബർവരെ 52,472 കോടി രൂപയാണ് മൊത്തം എസ്ഐപി നിക്ഷേപമായി വിവിധ ഫണ്ടുകളിലെത്തിയതെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. സജീവമായ 2.5 കോടി എസ്ഐപി അക്കൗണ്ടുകളാണ് നിലവിലുള്ളത്. നടപ്പ് സാമ്പത്തിക വർഷത്തെ കണക്ക് പരിശോധിക്കുകയാണെങ്കിൽ പ്രതിമാസം 10 ല്ക്ഷം പുതിയ എസ്ഐപി അക്കൗണ്ടുകളാണ് കൂട്ടിച്ചേർക്കപ്പെടുന്നത്. Content Highlights: Mutual funds SIP investment, climbs 42% in October


from mathrubhumi.latestnews.rssfeed https://ift.tt/2QPp0cB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages