കാലിഫോർണിയ:കാലിഫോർണിയയിൽ കത്തിപ്പടർന്ന കാട്ടുതീയിൽ വെള്ളിയാഴ്ച വരെ 71 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. ആയിരത്തിലേറെപ്പേരെ കാണാനില്ലെന്ന് പരാതികൾ കിട്ടിയിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ദുരന്തത്തിൽ അഭയാർഥികളായവരെ വിവിധ ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവർത്തകർ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കാണാതായവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന സൂചനയാണ് നൽകുന്നത്. കാലിഫോർണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തത്തിൽ പാരഡൈസ് നഗരത്തിൽ അവശേഷിച്ചത് കരിയും ചാരവും മാത്രമാണ്. വെള്ളിയാഴ്ചയോടെ 45 ശതമാനം തീ അണയ്ക്കാനായെന്നും ഇതുവരെ 142,000 ഏക്കർ വിസ്തൃതിയിൽ തീ കത്തിപ്പടർന്നതായും അധികൃതർ അറിയിച്ചു. വീടുകളുൾപ്പെടെ 12,000ത്തോളം കെട്ടിടങ്ങൾ പൂർണമായും കത്തിനശിച്ചു. Aerial footage shows people rushing to evacuate their homes as new, fast-moving brush fire erupts in San Bernardino County, California, about 55 miles east of Los Angeles. https://t.co/oj0FqIhZ80 pic.twitter.com/WzunztqKvc — ABC News (@ABC) 14 November 2018 തീപിടിത്തത്തെ തുടർന്ന് വാർത്താവിനിമയ സംവിധാനങ്ങൾ ഏറെക്കുറെ തകർന്ന നിലയിലാണുള്ളത്. മൊബൈൽ നെറ്റ്വർക്ക് കവറേജ് കുറഞ്ഞ സാഹചര്യത്തിൽ ദുരിത ബാധിതരുമായി ബന്ധപ്പെടാൻ കഴിയാത്തത് രക്ഷാപ്രവർത്തനത്തെ ദുഷ്കരമായി ബാധിക്കുന്നുണ്ട്. California is on fire 🌲🔥🙁 #CaliforniaFire pic.twitter.com/Bt2VMeKkwK — هادي الدوسري (@Dossary__502) 15 November 2018 Insane footage of the California fires. 🎥 via @abc7la pic.twitter.com/8M0DxB3xM2 — Lori McNee (@lorimcneeartist) 13 November 2018 Content highlights:More than 70 died in California wild fire; More than 1000 unaccounted
from mathrubhumi.latestnews.rssfeed https://ift.tt/2Fr2Fk9
via
IFTTT
No comments:
Post a Comment