സി.ബി.ഐ തര്‍ക്കം: അസ്താനയ്ക്ക് തിരിച്ചടി; വിജിലന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ട് അലോക് വര്‍മ്മയ്ക്ക് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 16, 2018

സി.ബി.ഐ തര്‍ക്കം: അസ്താനയ്ക്ക് തിരിച്ചടി; വിജിലന്‍സ് കമ്മീഷന്റെ റിപ്പോര്‍ട്ട് അലോക് വര്‍മ്മയ്ക്ക് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം

ന്യുഡല്‍ഹി: കേന്ദ്ര വിജിലന്‍സ് കമ്മീഷണന്‍ സി.ബി.ഐ മേധാവി അലോക് വര്‍മ്മയ്‌ക്കെതിരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് അദ്ദേഹത്തിന് കൈമാറണമെന്ന് സുപ്രീം കോടതി. തന്റെ അനുമതിയില്ലാതെ കമ്മീഷന്റെ റിപ്പോര്‍ട്ട് അലോക് വര്‍മ്മയ്ക്ക് കൈമാറാന്‍ പാടില്ലെന്ന സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ ആവശ്യം കോടതി തള്ളി. അലോക് വര്‍മ്മയ്‌ക്കെതിരെ ചില കാര്യങ്ങളില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത പാലിക്കണമെന്നും അലോക് വര്‍മ്മയോട് കോടതി നിര്‍ദേശിച്ചു. റിപ്പോര്‍ട്ടില്‍ വര്‍മ്മയുടെ വിശദീകരണവും കോടതി തേടിയിട്ടുണ്ട്. കേസ് വീണ്ടും ഈ മാസം 20ന് പരിഗണിക്കും.

അലോക് വര്‍മ്മയെ സര്‍വീസില്‍ നിന്നും അവധി നല്‍കി കേന്ദ്രസര്‍ക്കാര്‍ മാറ്റിനിര്‍ത്തിയതോടെയാണ് അലോക് വര്‍മ്മയ്‌ക്കെതിരായ പരാതിയില്‍ അന്വേഷണം നടത്താന്‍ സുപ്രീം കോടതി ഒക്‌ടോബര്‍ 26ന് കേന്ദ്ര വിജിലന്‍സ് കമ്മീഷനോട് നിര്‍ദേശിച്ചത്. മുന്‍ സുപ്രീം കോടതി ജഡ്ജി എ.കെ പട്‌നായിക്കിനെ അന്വേഷണത്തിന്റെ നിരീക്ഷണ ചുമതലയും കോടതി ഏല്പിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2qRTOOh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages