പമ്പ: സുപ്രീംകോടതിയുടെ യുവതീപ്രവേശന വിധിയെ തുടര്‍ന്ന് ഉണ്ടാകാന്‍ ഇടയുള്ള അനിഷ്ട സംഭവങ്ങള്‍ കണക്കിലെടുത്ത് മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന സമയത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് വ്യക്തമായ നിര്‍ദേശങ്ങളുമായി കേരള പൊലീസ്. ശബരിമലയില്‍ സുപ്രീംകോടതി വിധി വന്ന ശേഷം രണ്ടു പ്രാവശ്യം നട തുറന്നപ്പോള്‍ ഉണ്ടായ പാളിച്ചകള്‍ ഒഴിവാക്കാന്‍ ക്രമീകരണങ്ങളില്‍ പൊലീസ് വ്യക്തമായ മാറ്റം വരുത്തിയിട്ടുണ്ട്.
പ്രദേശത്ത് ആളുകള്‍ തമ്പടിക്കാനുള്ള സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കാനായുള്ള നടപടി എന്ന തരത്തിലാണ് പൊലീസ് ക്രമീകരണങ്ങള്‍.
പ്രസാദ വിതരണ കൗണ്ടറുകള്‍ രാത്രി പത്തിന് ശേഷം പ്രവര്‍ത്തിക്കരുത്, പൊലീസ് അന്നദാന കേന്ദ്രങ്ങള്‍ രാത്രി 11 ന് അടക്കണം, കാല്‍നടയായി സന്നിധാനത്ത് എത്തുന്നവര്‍ക്ക് കൃത്യമായ ക്യൂ പാലിക്കണം, ഹോട്ടലുകള്‍ അടക്കം കച്ചവട സ്ഥാപനങ്ങള്‍ നട അടച്ച ശേഷം തുറന്നു പ്രവര്‍ത്തിക്കരുത്, മുറികള്‍ വാടകയ്ക്ക് കൊടുക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് ദേവസ്വം അധികൃതര്‍ക്ക് പോലീസ് നല്‍കിയിട്ടുള്ളത്.
എന്നാല്‍ ഇക്കാര്യങ്ങള്‍ ബോര്‍ഡ് ആലോചിച്ച് തീരുമാനം എടുക്കുമെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിശദമാക്കി. അതേസമയം എരുമേലിയിലേക്കും പമ്പയിലേക്കും അയ്യപ്പഭക്തര്‍ എത്തി തുടങ്ങി. കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് പമ്പയിലും നിലയ്ക്കലിലും പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടകര്‍ എത്തുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നല്‍കുന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നേരത്തെ വാഹനങ്ങളുടെ പാസ് വൈകുന്നത് സംബന്ധിച്ച് പരക്കെ പരാതി ഉയര്‍ന്നിരുന്നു. പാസ് ആവശ്യപ്പെട്ട് ലഭിക്കുന്ന അപേക്ഷകള്‍ പെട്ടെന്നുതന്നെ പരിഗണിക്കുകയും കാലതാമസം കൂടാതെ പാസ് നല്‍കുകയും വേണമെന്ന് ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. വളരെ വ്യക്തമായ കാരണങ്ങളില്ലാതെ പാസിനുള്ള അപേക്ഷ നിരസിക്കപ്പെടുന്നില്ലെന്ന് എല്ലാ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും ഉറപ്പുവരുത്തണം. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ഇല്ലെന്ന കാരണത്താല്‍ ഒരു കാരണവശാലും അപേക്ഷകരെ പാസ് നല്‍കാതെ മടക്കി അയയ്ക്കാന്‍ പാടില്ലെന്നും ബെഹ്‌റ വ്യക്തമാക്കി.
from mangalam.com https://ift.tt/2Q1WNlF
via IFTTT
No comments:
Post a Comment