'ദൈവമേ ഇവളെ പോലെ ഒരു ഭാര്യയെ കിട്ടാന്‍ ഞാന്‍ എന്ത് പുണ്യമാണ് ചെയ്തത്; ഒരായിരം നന്ദി നിനക്ക് പകരം തരാന്‍ ഒന്നുമില്ല'; കാന്‍സര്‍ വാര്‍ഡിലിരുന്നു ഭര്‍ത്താവിന്റെ കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

'ദൈവമേ ഇവളെ പോലെ ഒരു ഭാര്യയെ കിട്ടാന്‍ ഞാന്‍ എന്ത് പുണ്യമാണ് ചെയ്തത്; ഒരായിരം നന്ദി നിനക്ക് പകരം തരാന്‍ ഒന്നുമില്ല'; കാന്‍സര്‍ വാര്‍ഡിലിരുന്നു ഭര്‍ത്താവിന്റെ കുറിപ്പ്

കാന്‍സര്‍ ബാധിച്ച ഭര്‍ത്താവിനെ ഇമ ചിമ്മാതെ പരിപാലിക്കുന്ന ഭാര്യയ്ക്ക് നന്ദി പറഞ്ഞ് യുവാവിന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലെ സംസാര വിഷയം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ കാന്‍സര്‍ വാര്‍ഡില്‍ വേദന തിന്നു കഴിയുന്ന തന്നെ പൊന്നു പോലെ നോക്കുന്ന ഭാര്യ സ്റ്റെഫിയുടെ കഥ പങ്കുവയ്ക്കുകയാണ് ലാല്‍സണ്‍ എന്ന ഭര്‍ത്താവ്. സ്വന്തം ആരോഗ്യം പോലും മാറ്റിവച്ച് ഭര്‍തൃപരിചരണം ജീവിതവ്രതമാക്കിയ നല്ല പാതി ദൈവം തന്ന വരദാനമാണെന്നും ലാല്‍സണ്‍ പറയുന്നു. നിസാര കാര്യങ്ങള്‍ക്കു പോലും ഡൈവോഴ്‌സ് പതിവാക്കിയ ദമ്പതികളുടെ നാട്ടില്‍ സ്റ്റെഫി പുണ്യമാണ്. എങ്ങനെ എന്റെ സ്നേഹം ഇവളെ ഞാന്‍ അറിയിക്കും, ലാല്‍സണ്‍ ചോദിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം;

'ഇത് എല്ലാവരും വായിക്കണം. എന്റെ ഭാര്യ സ്റ്റെഫി ദൈവം എനിക്ക് തന്ന പുണ്യം. ഇന്ന് ഞാന്‍ എറണാകുളം ലേക്ഷോര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആണ്. ഇന്നല്ല കഴിഞ്ഞ ഒരു വര്‍ഷമായി തിരുവനന്തപുരം ൃരര യിലും എറണാകുളം ലേക്ഷോറിലും ആയിരുന്നു ഞാന്‍ ഈ ഒരു വര്‍ഷവും ഉണ്ണാതെ, ഉറങ്ങാതെ എന്നെ പരിചരിക്കുന്ന സ്വന്തം ആരോഗ്യം നോക്കാതെ എന്നെ നോക്കുന്ന എന്റെ ജീവന്‍ ഇന്ന് നിലനില്‍ക്കുന്നു എങ്കില്‍ അതിനു കാരണം ദൈവം തന്ന ഈ പുണ്യമാണ്.

എങ്ങനെ എന്റെ സ്നേഹം ഇവളെ ഞാന്‍ അറിയിക്കും. ഉറങ്ങിയിട്ട് പാവം മാസങ്ങള്‍ ആയിരുന്നു. എന്റെ അടുത്ത് നിന്നും അവളുടെ വീട്ടില്‍ ഒന്നു പോയിട്ടു വര്‍ഷം ഒന്ന് കഴിഞ്ഞു അവള്‍ക്കു പരാതികളോ, പരിഭവമോ ഇല്ല പകരം എന്നെ ശുശ്രൂഷിക്കണം എന്ന ചിന്ത മാത്രം.

വയറില്‍ ഇട്ട ട്യൂബില്‍ കൂടി ആണ് എനിക്ക് വെള്ളവും, മരുന്നും എല്ലാം തരുന്നത് ആയതെല്ലാം കൃത്യ സമയത്തു ഉണ്ണാതെ, ഉറങ്ങാതെ അവള്‍ തരും എന്നിട്ടെ അവള്‍ പച്ച വെള്ളം കുടിക്കൂ അതും ഞാന്‍ കാണാതെ എനിക്ക് വിഷമം ആവാതിരിക്കാന്‍ അടുക്കളയില്‍ ഏതെങ്കിലും മൂലയില്‍ പോയി ഇരുന്നു അവള്‍ക്കു ഇഷ്ടമില്ലാത്തത് മാത്രം വിശപ്പു മാറാന്‍ വേണ്ടി മാത്രം കഴിക്കും. അതും കുഞ്ഞിന് പാല് കൊടുക്കണം എന്നുള്ളതുകൊണ്ട് മാത്രം. മാരക രോഗങ്ങള്‍ വരുമ്പോള്‍ ഡൈവോഴ്സ് ചെയ്തു പോകുന്ന ഭാര്യമാര്‍ ഉള്ള നാട്ടില്‍ ദൈവമേ ഇവളെ പോലെ ഒരു ഭാര്യയെ കിട്ടാന്‍ ഞാന്‍ എന്ത് പുണ്യമാണ് ചെയ്തത്. നന്ദി മുത്തേ നന്ദി സ്റ്റെഫി ഒരായിരം നന്ദി നിനക്ക് പകരം തരാന്‍ ഒന്നുമില്ല എന്റെ കൈയില്‍ ഒരേ ഒരു വാക്ക് അല്ലാതെ നന്ദി നന്ദി നന്ദി' .



from mangalam.com https://ift.tt/2SdGwHI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages