ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത തന്നെ കേസുകളില്‍ പെടുത്തി വേട്ടയാടുന്നു- ശ്രീധരന്‍പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത തന്നെ കേസുകളില്‍ പെടുത്തി വേട്ടയാടുന്നു- ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത തന്നെയും നിരവധി കേസിൽ ഉൾപ്പെടുത്തി വേട്ടയാടുകയാണെന്ന് പി.എസ് ശ്രീധരൻപിള്ള. തനിക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നു. ദൈവ വിശ്വാസിയായ താൻ എല്ലാം ദൈവത്തിൽ അർപ്പിക്കുകയാണ്. ബി.ജെ.പി അക്രമത്തിൽ വിശ്വസിക്കുന്നില്ല. തങ്ങളുടെ ആയുധം ശരണം വിളിയാണ്. പുറത്ത് നിൽക്കുന്ന സുരേന്ദ്രനെക്കാൾ കരുത്തനാണ് അകത്ത് കിടക്കുന്ന സുരേന്ദ്രൻ. നിയമവാഴ്ച നിലനിൽക്കുന്ന ഒരു രാജ്യത്ത് പൗരന്മാർക്ക് നീതി നൽകുമെന്ന് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രിയാണ് ബി.ജെ.പി പ്രവർത്തകരോട് അനീതി കാണിക്കുന്നത്. കെ സുരേന്ദ്രനെ കുറേ ദിവസം തടവിലിട്ടാലും അതിനെയെല്ലാം അതിജീവിച്ച് ഈ പ്രസ്ഥാനം മുന്നോട്ട് തന്നെ പോകും. ബി.ജെ.പിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവിനെയാണ് തടവിലിട്ടിരിക്കുന്നത്. ഒരു ബന്ധവും ഇല്ലാത്ത കേസുകളിലാണ് അദ്ദേഹത്തെ വോട്ടയാടുന്നത്. ശോഭ സുരേന്ദ്രന്റെ പേരിൽ കേസ് വന്നപ്പോൾ കെ. സുരേന്ദ്രൻ പ്രേരിപ്പിച്ചു എന്ന് പറഞ്ഞവരാണ് ഇവർ. ശോഭ സുരേന്ദ്രന്റെ ഭർത്താവാണ് കെ. സുരേന്ദ്രൻ എന്നാണ് ചില പോലീസുകാരും സി.പി.എമ്മുകാരും തെറ്റിദ്ധരിച്ചിരിക്കുന്നത്. നിരന്തരം തെറ്റ് സംഭവിക്കുന്ന ഈ പോലീസുകാരെ പിരിച്ചുവിടുകയാണ് വേണ്ടത്. വിനാശകാലെ വിപരീത ബുദ്ധി എന്നാണ് മുഖ്യമന്ത്രിയോട് പറയാൻ താൻ ആഗ്രഹിക്കുന്നത്. ഈ മുന്നേറ്റത്തിൽ സിപിഎമ്മിനും കോൺഗ്രസിനുമാണ് നഷ്ടം ഉണ്ടാവുക. നേട്ടം ബി.ജെ.പിക്കായിരിക്കും. സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് സുരേന്ദ്രൻ പോരാടിയത്. യതീഷ് ചന്ദ്രക്ക് എതിരെ എങ്ങനെ കേസ് കൊടുക്കാമെന്ന് ഞങ്ങൾ കാണിച്ചു തരാം. ബി.ജെ.പിയുടെ മുന്നിൽ വന്ന് യതീഷ് ചന്ദ്ര മാപ്പ് പറയുന്ന സ്ഥിതി ഉണ്ടാകുമെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. കെ. സുരേന്ദ്രന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ബി.ജെ.പി. പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയുടെ മുന്നിലേക്ക് പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീധരൻപിള്ള.


from mathrubhumi.latestnews.rssfeed https://ift.tt/2RfpDfy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages