ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും പോരാടാന്‍ ഇറങ്ങിയ എം.എല്‍.എമാരുടെ സ്വത്ത് വിവരം പുറത്തുവന്നു. ഇവരില്‍ 167 പേരുടെ ആസ്തിയില്‍ അഞ്ചു വര്‍ഷം കൊണ്ട് വന്നിരിക്കുന്നത് ശരാശരി 71% വര്‍ധന. ഇവരുടെ ശരാശരി ആസ്തി 2013ലെ 5.15 കോടിയില്‍ നിന്നും 8.79 കോടി രൂപയായി ഉയര്‍ന്നു.
ബി.ജെ.പിയിലെ ദിവ്യരാജ് സിംഗിന്റെ് സ്വത്താണ് ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്് 2013ല്‍ ഉണ്ടായിരുന്ന നാല് കോടിയില്‍ നിന്നും 62 കോടിയായാണ് ഉയര്‍ന്നിരിക്കുന്നത്. 1397% വര്‍ധന. ഈ മാസം 28നാണ് മധ്യപ്രദേശ് വോട്ടെടുപ്പ്. ഫലം ഡിസംബര്‍ 11ന് വ്യക്തമാകും.
അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ആന്റ് മധ്യപ്രദേശ് ഇലക്ഷന്‍ വാച്ച് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കഴിഞ്ഞ നിയമസഭയിലെ 174 പേര്‍ ഇത്തവണയും മത്സരരംഗത്തുണ്ട്. എന്നാല്‍ ഇവരില്‍ ഏഴു പേരുടെ ആസ്തി വിവരക്കണക്ക് പുറത്തുവന്നിട്ടില്ല.
ബി.ജെ.പിയില്‍ നിന്നും 107 എം.എല്‍.എമാര്‍ വീണ്ടും മത്സരിക്ുകന്നണ്ട്. ഇവരുടെ ശരാശരി ആസ്തി അഞ്ചു വര്‍ഷം മുന്‍പുള്ള നാല് കോടിയില്‍ നിന്നും നിലവില്‍ എട്ടു കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്നും 53 പേരാണ് ജനവിധി തേടുന്നത്. ഇവരുടെ ആസ്തി ആറു കോടിയില്‍ നിന്നും ഒമ്പത് കോടിയായി ഉയര്‍ന്നു. 49.1% വര്‍ധന.
ബി.എസ്.പി അംഗങ്ങളും മോശക്കാരല്ല.. ഇവരുടെ ആസ്തിയില്‍ ശരാശരി 139.99% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2013ലെ മൂന്നു കോടിയില്‍ നിന്നും നാല് ബി.എസ്.പി അംഗങ്ങളുടെ ആസ്തി ഏഴ് കോടിയായി ഉയര്‍ന്നു. സമാജ്‌വാദി പാര്‍ട്ടിയുടെ ഏക അംഗവും ഒട്ടും പിന്നിലല്ല. 41 ലക്ഷത്തില്‍ നിന്നും ഒരു കോടിയായി (311.58%) ഉയര്‍ന്നിട്ടുണ്ട്.
from mangalam.com https://ift.tt/2RdDKCl
via IFTTT
No comments:
Post a Comment