ജപ്പാനിലുമുണ്ട് സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ഒരു ദേവാലയം; പുരുഷന്മാര്‍ പ്രവേശിക്കുന്നതിന് മുമ്പ് വസ്ത്രങ്ങളെല്ലാം ഊരി മാറ്റി കടലില്‍ കുളിച്ച് ശുദ്ധിവരുത്തണം, അറിയാം കൂടുതല്‍ വിശേഷങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

ജപ്പാനിലുമുണ്ട് സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ഒരു ദേവാലയം; പുരുഷന്മാര്‍ പ്രവേശിക്കുന്നതിന് മുമ്പ് വസ്ത്രങ്ങളെല്ലാം ഊരി മാറ്റി കടലില്‍ കുളിച്ച് ശുദ്ധിവരുത്തണം, അറിയാം കൂടുതല്‍ വിശേഷങ്ങള്‍

സ്ത്രീകള്‍ക്ക് സമ്പൂര്‍ണ പ്രവേശന നിരോധനവും അതേസമയം തന്നെ പുരുഷന്മാര്‍ക്ക് നഗ്‌നരായും എത്താന്‍ കഴിയുന്ന ഒരു ദ്വീപിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? ജപ്പാനിലെ ഒകിനോഷിമയാണ് ഈ ദ്വീപ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച 240 ഏക്കറില്‍ പരന്ന് കിടക്കുന്ന ഒകിനോഷിമ ദ്വീപ് കപ്പലോട്ടക്കാരുടെ പുണ്യഭൂമിയാണ്.

ദ്വീപിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിനെപറ്റി വിശദീകരണം നല്‍കാന്‍ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല. എന്നാല്‍ ആര്‍ത്തവ രക്തം അശുദ്ധമാണെന്ന ജാപ്പനീസ് സംസ്‌ക്കാരത്തിലെ വിശ്വാസമാണ് സ്ത്രീകളെ ഇവിടേക്ക് പ്രവേശിപ്പിക്കാത്തതിന് കാരണമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കൊറിയന്‍ ഉപദ്വീപിനും ജപ്പാനിലെ തെക്കു പടിഞ്ഞാറന്‍ ദ്വീപായ ക്യൂഷുവിനും ഇടയില്‍ സ്ഥിതിചെയ്യുന്ന ചെറിയൊരു ദ്വീപാണ് ഒകിനോഷിമ. ദ്വീപില്‍ 17-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചെന്ന് കരുതുന്ന ഒരു പുരാതനക്ഷേത്രമുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചൈനയുമായും കൊറിയയുമായും കടല്‍ വ്യാപാരം ആരംഭിച്ച കാലത്താണ് ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് കരുതുന്നത്. തുടക്കം മുതല്‍ തന്നെ നാവികരുടെ സുരക്ഷയ്ക്കായി ഇവിടെ പ്രാര്‍ത്ഥനകള്‍ നടന്നിരുന്നുവെന്ന് ചരിത്രം പറയുന്നു.

മുനാകാറ്റ തായിഷയില്‍ നിന്നുള്ള പുരോഹിതന്മാരാണ് ഇവിടെ പ്രാര്‍ത്ഥനകള്‍ നടത്തുന്നത്. മുനാകാറ്റ തായിഷയില്‍ നിന്നുള്ള പുരോഹിതന്മാര്‍ക്ക് മാത്രമാണ് ദ്വീപിലേക്ക് പ്രവേശനം. ഇതു കൂടാതെ 1904 -05ല്‍ റഷ്യയുമായി നടന്ന യുദ്ധത്തില്‍ മരിച്ച നാവികരുടെ ഓര്‍മദിവസമായ മേയ് 27ന് 200 പുരുഷന്മാര്‍ക്ക് കൂടി ദ്വീപിലേക്ക് പ്രവേശനം അനുവദിക്കും. എന്നാല്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങള്‍ക്ക് ശേഷം മാത്രമേ ഇവിടേക്ക് എത്താന്‍ സാധിക്കൂ. ദ്വീപിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വസ്ത്രങ്ങളെല്ലാം ഊരി മാറ്റി കടലില്‍ കുളിച്ച് ശുദ്ധിവരുത്തണം. തിരികെ മടങ്ങുമ്പോള്‍ ദ്വീപില്‍ നിന്നും ഒന്നും കൊണ്ടുപോകാന്‍ പാടില്ല, ഒരു പുല്‍ക്കൊടി പോലും. മാത്രവുമല്ല ദ്വീപിലെ സന്ദര്‍ശന വിവരങ്ങള്‍ പുറത്താരോടും പങ്കുവയ്ക്കരുതെന്ന കര്‍ശന നിര്‍ദ്ദേശവും ഇവിടെയുണ്ട്.



from mangalam.com https://ift.tt/2OI8qcR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages