തിരുവനന്തപുരം: യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ ശേഷം ഡിവൈഎസ്പി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഹരികുമാറും സഹായി ബിനുവും ഒളിവില്‍ പാര്‍ത്തത് കര്‍ണാടകയിലെ വിവിധ ഇടങ്ങളില്‍ കാറില്‍. യാത്ര ചെയ്തും കാട്ടില്‍ താമസിച്ചുമാണ് ഒരാഴ്ച ചെലവിട്ടത്. തങ്ങള്‍ എവിടെയാണെന്ന് പോലീസിന് ഒരു വിവരവും കിട്ടാതിരിക്കാന്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതെയും എടിഎം ഉപയോഗിച്ച് പണം എടുക്കാതെയും സൂക്ഷിച്ചു.
നവംബര്‍ 7 ന് രാത്രി പത്തുമണിയോടെ നടന്ന സംഭവത്തിന് ശേഷം വിവരം ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിളിച്ചു പറഞ്ഞ ശേഷം മുങ്ങുകയായിരുന്നു. പല സ്ഥലങ്ങളിലായി വാഹനത്തില്‍ യാത്ര ചെയ്ത സംഘം കര്‍ണാടക, മൈസൂര്‍, മൂകാംബിക എന്നിവിടങ്ങളിലും സത്യമംഗലം കാട്ടിലുമായിരുന്നു ഒളിവില്‍ കഴിഞ്ഞതെന്ന് പിടിയിലായ ബിനു ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. വാഹനങ്ങളില്‍ നിന്നു പുറത്തുപോലും ഇറങ്ങാതെയായിരുന്നു എട്ടു ദിവസത്തോളം ഒളിവില്‍ പാര്‍ത്തത്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാല്‍ വഴിയിലെ സിസിടിവി ക്യാമറകളില്‍ പോലും തങ്ങളുടെ ദൃശ്യങ്ങള്‍ പതിയാതിരിക്കാന്‍ സംഘം ശ്രദ്ധ വെച്ചിരുന്നു.
വാഹനത്തില്‍ തന്നെ ഒളിവില്‍ കഴിയാനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയിരുന്നു. എടിഎം ഉപയോഗിച്ചാല്‍ പോലും പിടിക്കപ്പെടാനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നതിനാല്‍ ആവശ്യമായ പണം ബാഗില്‍ തന്നെ കരുതിയിട്ടുണ്ടായിരുന്നു. ഇതിനിടയില്‍ ഒളിവില്‍ വാസം ശാരീരികമായും മാനസീകമായും ഹരികുമാറിനെ തകര്‍ത്തതോടെയാണ് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനം എടുത്തത്. കര്‍ണാടകത്തില്‍ നിന്നും ചെങ്കോട്ടവഴി കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവര്‍ കല്ലമ്പലത്തെ വീട്ടില്‍ എത്തിയത്. ഇന്നലെ കീഴടങ്ങിയ ബിനുവും ഡ്രൈവര്‍ രമേശും തങ്ങള്‍ ഏഴു ദിവസമായി യാത്രയിലാണെന്നും ക്ഷീണിതരാണെന്നുമാണ് പറഞ്ഞത്.
ഒളിവില്‍ പോയ ഡിവൈഎസ്പിയെയും സഹായി ബിനുവിനെയും കണ്ടെത്താന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ ക്രൈംബ്രാഞ്ച് സംഘം ഇരുവരെയും ഒളിത്താവളത്തില്‍ നിന്നും പുറത്തുചാടിക്കാനുള്ള പദ്ധതിയായിരുന്നു ആസൂത്രണം ചെയ്തത്. ഹരികുമാറിനെയും ബിനുവിനെയും ഒളിവില്‍ പോകാന്‍ സഹായം ചെയ്ത ബിനുവിന്റെ മകനെയും കൂട്ടുകാരന്‍ സതീഷിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഇന്നലെ രാത്രി ബിനുവും വാഹനത്തിന്റെ ഡ്രൈവര്‍ രമേശും ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
from mangalam.com https://ift.tt/2DoxjYK
via IFTTT
No comments:
Post a Comment