സര്‍വകക്ഷിയോഗം തുടങ്ങി; സാവകാശം തേടണമെന്ന് ചെന്നിത്തല; സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് കാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

സര്‍വകക്ഷിയോഗം തുടങ്ങി; സാവകാശം തേടണമെന്ന് ചെന്നിത്തല; സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് കാനം

തിരുവനന്തപുരം: ശബരിമലയില്‍ പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം മുഖ്യമന്ത്രിയുടെ ചേംബറില്‍ തുടങ്ങി. നിയമസഭയില്‍ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും സര്‍വ്വകക്ഷി യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

സര്‍വകക്ഷി യോഗത്തിന് ശേഷം പന്തളം-തന്ത്രി കുടുംബങ്ങളുമായുള്ള ചര്‍ച്ച ഇന്ന് വൈകിട്ടാണ് നടക്കുക. ഉച്ചയ്ക്കുശേഷം മൂന്നിനായിരിക്കും തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രത്യേകയോഗം.

യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ ഭരണഘടനാ ബാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിക്കും അതേസമയം, സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യണമെന്ന നിലപാടാകും പ്രതിപക്ഷവും പന്തളം കുടുംബവും ആവശ്യപ്പെടുക.

ശബരിമലയില്‍ യുവതീ പ്രവേശനവിധി നടപ്പാക്കാന്‍ സാവകാശം തേടി ഹര്‍ജി നല്‍കണമെന്ന് യോഗത്തില്‍ യുഡിഎഫ് ആവശ്യപ്പെടും. സാവകാശഹര്‍ജി നല്‍കാനാകില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്താല്‍ യോഗം ബഹിഷ്‌കരിക്കാനാണ് യുഡിഎഫ് തീരുമാനം.



from mangalam.com https://ift.tt/2zVzfoB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages