പോലീസില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നു; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 1, 2018

പോലീസില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നു; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയിൽ പോലും വർഗീയ ചേരിതിരിവുണ്ടാക്കാൻ ചിലർ ശ്രമം നടത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു. പോലീസിനെതിരെ ഇത്തരം ആക്രമണങ്ങളെ ഗൗരവമായി കാണുമെന്നും കർശന നപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അസഭ്യം പറഞ്ഞും പൂരപ്പാട്ട് പാടിയുമാണ് പോലീസിനെ നിർവീര്യമാക്കാൻ നോക്കുന്നത്. ഇത്തരക്കാരെ ഒറ്റപ്പെടുത്തണം. നാടിന്റെ ഭാവിയെ തകർക്കുന്നതാണ് ഈ ശ്രമങ്ങൾ. പോലീസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ സുരക്ഷക്കായി നിയോഗിച്ച ഐജി മനോജ് എബ്രഹാം അടക്കമുള്ളവർക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹിക മാധ്യമങ്ങൾ വഴിയും മറ്റും അധിക്ഷേപവർഷമുണ്ടായിരുന്നു. മനോജ് എബ്രഹാമിനെ അധിക്ഷേപിച്ചതിന് കഴിഞ്ഞ ദിവസം ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം റേഞ്ച് ഐജിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയാണ് ഗോപാലകൃഷ്ണൻ ഐജിയെ അധിക്ഷേപിച്ചുക്കൊണ്ട് പ്രസംഗം നടത്തിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2PtZyvR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages