തിരുവനന്തപുരം: ശ്രീകാര്യം മൺവിളയിലെ പ്ലാസ്റ്റിക് ഉപകരണ നിർമാണ യൂണിറ്റിലുണ്ടായ തീപിടിത്തം പ്രത്യേക പോലീസ് സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്റ. ഡിസിപി ആർ.ആദിത്യയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിക്കും. കഴക്കൂട്ടം സൈബർ സിറ്റി അസി.കമ്മീഷണറാകും അന്വേഷണ ഉദ്യോഗസ്ഥൻ. ഫോറൻസിക് വിദഗ്ദ്ധരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ടാകുമെന്നും ഡിജിപി അറിയിച്ചു. മൺവിളയിലെ തീപ്പിടിത്തം അഗ്നിസമന സേനയും അന്വേഷിക്കും. തീപ്പിടിത്തത്തെക്കുറിച്ച് അന്വേഷിക്കാൻ അഗ്നിശമന സേനാ മേധാവി എ. ഹേമചന്ദ്രൻ ഉത്തരവിട്ടു. അഗ്നിശമന സേനയുടെ ടെക്നിക്കൽ വിഭഗം ഡയറക്ടർ പ്രസാദിനാണ് അന്വേഷണ ചുമതലയുള്ളത്. ഫാമിലി പ്ലാസ്റ്റിക്സിന്റെ നിർമാണ യൂണിറ്റിൽ ബുധനാഴ്ച രാത്രിയോടെ ഉണ്ടായ തീപിടിത്തം വ്യഴാഴ്ച പുലർച്ചയോടെയാണ് നിയന്ത്രണ വിധേയമായത്. 500 കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അമ്പതോളം യൂണിറ്റുകൾ എത്തിയാണ് തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കിയത്. അതേസമയം തീപ്പിടിത്തത്തിന് കാരണം സുരക്ഷാ വീഴ്ചയാണെന്നുള്ള സൂചനകൾ പുറത്തുവരുന്നുണ്ട്. തീയണയ്ക്കാനുള്ള മാർഗനിർദ്ദേശങ്ങൾ കമ്പനി പാലിച്ചില്ലെന്നാണ് സൂചനകൾ.
from mathrubhumi.latestnews.rssfeed https://ift.tt/2OicrEs
via
IFTTT
No comments:
Post a Comment