പഞ്ചാബില്‍ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരന്‍ പിടിയില്‍; പൊളിഞ്ഞത് ഐ.എസ്.ഐയുടെ ഗൂഢാലോചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 2, 2018

പഞ്ചാബില്‍ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരന്‍ പിടിയില്‍; പൊളിഞ്ഞത് ഐ.എസ്.ഐയുടെ ഗൂഢാലോചന

അമൃത്സര്‍: ഉത്സവകാലത്ത്പഞ്ചാബില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഖാലിസ്ഥാന്‍ തീവ്രവാദി പിടിയില്‍. പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐയുടെ പദ്ധതിയാണ് പോലീസ് പൊളിച്ചത്. ഷബ്‌നാംദീപ് സിംഗ് (24) ആണ് വ്യാഴാഴ്ച രാവിലെ പട്യാലയിലെ ലഹോരി ഗേറ്റില്‍ നിന്നൂം പോലീസ് പിടികൂടിയത്. സമാന സ്വദേശിയാണ് ഇയാള്‍.

ഒരു ഗ്രനേഡ്, പിസ്റ്റള്‍, നിരോധിത സംഘടനയായ ഖാലിസ്ഥാന്‍ ഗദര്‍ ഫോഴ്‌സിന്റെ പേരിലുള്ള ലെറ്റര്‍ പാഡ്, ഒരു ബൈക്ക് എന്നിവ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ഉത്സവ സീസണില്‍ പോലീസ് സ്‌റ്റേഷനുകളിലും ജനത്തിരക്കേറിയ ബസ് സ്‌റ്റേഷന്‍ പോലെയുള്ള സ്ഥലങ്ങളിലും ആക്രമണം നടത്താനാണ് ഇയാള്‍ പദ്ധതിയിട്ടിരുന്നതെന്ന് ഡിജിപി സുരേഷ് അറോറ പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ സിംഗിനെ ഈ മാസം അഞ്ചുവരെ പോലീസ് കസ്‌ററഡിയില്‍ വാങ്ങിയിരിക്കുകയാണ്. ഖാലിസ്തന്‍ ഗാദര്‍ ഫോഴ്‌സ്.ഏ അംഗമായ ഇയാള്‍ സിഖ്‌സ്‌ഫോര്‍ ജസ്റ്റീസ് എന്ന സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നുവെന്നും പട്യാല എസ്.എസ്.പി മന്‍ദീപ് സിംഗ് പറഞ്ഞു.

ചില പെറ്റീകേസുകളില്‍ രാജസ്ഥാനില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. പാകിസ്താന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ ജാവദ് ഖാന്‍ വസീറുമായി ഷബ്‌നാംദീപ് ജൂലായില്‍ ബന്ധം സ്ഥാപിച്ചിരുന്നു. പഞ്ചാബില്‍ ആക്രമണം നടത്താനും ഓരോ കൊലപാതകത്തിനും 10 ലക്ഷം രൂപ വീതം പ്രതിഫലം നല്‍കാമെന്നും ഇയാള്‍ ഷബ്‌നാംദീപിന് വാഗ്ദാനം ചെയ്തിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. ഐ.എസ്.ഐയുടെ നിര്‍ദേശപ്രകാരം ഷബ്‌നാംദീപ് ഒക്‌ടോബറില്‍ പുതിയ ഫോണ്‍ വാങ്ങുകയും പുതിയ മെസേജിംഗ് ആപ്ലിക്കേഷന്‍ ചേര്‍ക്കുകയും ചെയ്തു. ഒക്‌ടോബര്‍ 24നാണ് ഇയാള്‍ക്ക് പിസ്റ്റലും ഗ്രനേഡും അടക്കമുള്ളവ എത്തിച്ചുനല്‍കിയതെന്നും ഡി.ജി.പി പറയുന്നു.



from mangalam.com https://ift.tt/2Jwzn1W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages