മകളുടെ മരണത്തില്‍ ദുരൂഹത; വാട്സ് ആപ്പ് സന്ദേശങ്ങളിലെ ദുരൂഹത ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

മകളുടെ മരണത്തില്‍ ദുരൂഹത; വാട്സ് ആപ്പ് സന്ദേശങ്ങളിലെ ദുരൂഹത ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍

കൊച്ചി: മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പോലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മാതാപിതാക്കൾ. ഓഗസ്റ്റ് 28-ന് പെരിയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആൻലിയ ഹൈജിനസി(25)ന്റെ മാതാപിതാക്കളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മകളെ കാണാതാകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അയച്ച വാട്സ് ആപ്പ് സന്ദേശങ്ങൾ യഥാർത്ഥ കാരണം മനസിലാക്കാൻ സഹായകമാകുന്ന തെളിവുകളാണെന്ന് ആൻലിയയുടെ മാതാപിതാക്കളായ ഹൈജിനസ് പാറയ്ക്കലും ലീലാമ്മയും പത്രസമ്മേളനത്തിൽ പറഞ്ഞു. വിവാഹിതയും എട്ടുമാസം പ്രായമായ ആൺകുഞ്ഞിന്റെ അമ്മയുമായ ആൻലിയ മരിക്കുമ്പോൾ എം.എസ്.സി നഴ്സിങ് വിദ്യാർഥിനിയായിരുന്നു. ബെംഗളൂരുവിൽ നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാൻ ആൻലിയയെ ഭർത്താവ് ജസ്റ്റിനാണ് ഓഗസ്റ്റ് 25-ന് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയിവിടുന്നത്. അന്നുതന്നെയാണ് മകളെ കാണാനില്ലെന്ന പരാതി ജസ്റ്റിൻ പോലീസിന് നൽകുന്നതും. 28-ന് രാത്രി 10.40-ന് നോർത്ത് പറവൂർ വടക്കേക്കര പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള പെരിയാർ പുഴയിൽ നിന്ന് ആൻലിയയുടെ മൃതദേഹം കിട്ടി. കാണാതായെന്ന് പറയുന്നതിന്റെ തലേദിവസം പോലും ചിരിച്ച് സംസാരിച്ച മകളുടെ മൃതദേഹമാണ് വിദേശത്തായിരുന്ന തങ്ങൾക്ക് നാട്ടിലെത്തിയപ്പോൾ കാണാൻ സാധിച്ചത്. പഠനത്തിലും കലാപ്രവർത്തനങ്ങളിലും മിടുക്കിയായ മകൾ കൃത്യമായ ലക്ഷ്യം ഉള്ളവളായിരുന്നു. അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ആൻലിയയുടെ അമ്മ ലീലാമ്മ പറഞ്ഞു. മകളുടെ മരണശേഷം ലഭിച്ച അവളുടെ ഡയറി, വരച്ച ചിത്രങ്ങൾ, കൊച്ചുകടവന്ത്രയിലെ ഫ്ലാറ്റിലെ അയൽവാസികൾ പറഞ്ഞ കഥകൾ, ആൻലിയ സഹോദരന് അയച്ച വാട്സ് ആപ്പ് മെസേജുകൾ എന്നിവ പരിശോധിച്ചാൽ ഇത് മനസ്സിലാകും. ആൻലിയയുടെ മകൻ ജസ്റ്റിനൊപ്പമാണുള്ളത്. അന്വേഷണത്തിൽ പോലീസ് അലംഭാവം കാട്ടുകയാണെന്നും അവർ കുറ്റപ്പെടുത്തി. Content Highlight: Parents demands inquiry in aanliya haijinas death


from mathrubhumi.latestnews.rssfeed https://ift.tt/2BwTuLn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages