സന്നിധാനത്ത് നാമജപപ്രതിഷേധം: 82 പേരെ അറസ്റ്റ് ചെയ്ത് നീക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 25, 2018

സന്നിധാനത്ത് നാമജപപ്രതിഷേധം: 82 പേരെ അറസ്റ്റ് ചെയ്ത് നീക്കി

ശബരിമല: ശബരിമലയിലെ നിയന്ത്രണങ്ങൾക്കെതിരേ ശനിയാഴ്ച രാത്രി പത്തുമണിക്കുശേഷം സന്നിധാനത്ത് നാമജപം നടത്തിയ 82 പേരെ അറസ്റ്റ് ചെയ്ത് നീക്കി. വിലക്ക് ലംഘിച്ച് പ്രതിഷേധം നടത്തിയതിനാണ് നടപടിയെന്ന് പോലീസ് അറയിച്ചു.ബിജെപി സംഘപരിവാർ നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.ഇവർക്ക്പിന്നീട് ജാമ്യം ലഭിച്ചു.സന്നിധാനത്ത് ഇപ്പോൾ സ്ഥിതി ശാന്തമാണ്. വാവര് നടയുടെ സമീപത്തായാണ് രണ്ടുസംഘമായി നാമജപം നടത്തിയത്. ഇത് നിരോധനാജ്ഞാ ലംഘനമാണെന്ന നിയമപ്രകാരമുള്ള അറിയിപ്പ് പോലീസ് ലൗഡ് സ്പീക്കർ വഴി പ്രതിഷേധക്കാരെ അറിയിച്ചു. ആദ്യമായാണ് പോലീസ് ഇത്തരമൊരു അറിയിപ്പ് നൽകുന്നത്. സ്ഥലത്ത് എക്സിക്യുട്ടീവ് മജിസ്ട്രേറ്റും ഉണ്ടായിരുന്നു.പിന്നീട് ഇവർ അറസ്റ്റിന് വഴങ്ങി. പിന്നീട് ഇവരെ മണിയാർ ക്യാമ്പിലേക്ക് മാറ്റിയ ശേഷമാണ് ജാമ്യം അനുവദിച്ചത്. ഹരിവരാസനം ചൊല്ലിനട അടയ്ക്കുന്നതിന് തൊട്ടുമുമ്പാണ് നാമജപം അവസാനിച്ചത്. ഇതുകഴിഞ്ഞ ഉടൻ നിയമപ്രകാരം അവരെ അറസ്റ്റുചെയ്യുമെന്ന് ഡിവൈ.എസ്.പി. അറിയിക്കുകയായിരുന്നു. അറസ്റ്റിലായവരെ പോലീസ് ബസിൽ കയറ്റി കൊണ്ടുപോകുന്നു. ഫോട്ടോ:ആർ.പ്രഹ്ലാദൻ നവംബർ 20ന് ഉണ്ടായ കൂട്ടഅറസ്റ്റിന് ശേഷം പിന്നീട് ഇന്നാണ് ശബരിമല സന്നിധാനത്ത് പോലീസ് നടപടി. അന്ന് 69 പേർക്ക് എതിരേയായിരുന്നു നിയമ നടപടി. ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അറസ്റ്റാണ് സന്നിധാനത്ത് ശനിയാഴ്ച രാത്രി ഉണ്ടായത്. അറസ്റ്റ് വിവരം പമ്പയിൽ അറിയിച്ച ഉടനേ മൂന്ന് പോലീസ് ബസുകളാണ് പമ്പ ചെളിക്കുഴിയിൽ സജ്ജമായത്. അറസ്റ്റിലായവരെ പത്തനംതിട്ട എ.ആർ.ക്യാമ്പിലേക്ക് കൊണ്ടുപോയി. Content Highlights:sabarimala protest, Police Action,Sannidhanam


from mathrubhumi.latestnews.rssfeed https://ift.tt/2zoFYb9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages