ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയ്ക്കെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ദിര ഉയർത്തിയ ഗരീബി ഹട്ടാവോ എന്ന മുദ്രാവാക്യം വ്യാജവാഗ്ദാനമായിരുന്നെന്നും ബാങ്ക് ദേശസാത്കരണം തട്ടിപ്പായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മധ്യപ്രദേശിൽ ശനിയാഴ്ച നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. കോൺഗ്രസ് അധികാരത്തിൽ ചിലവഴിച്ചതിന്റെ പാതിസമയം തനിക്കു ലഭിച്ചിരുന്നെങ്കിൽ രാജ്യത്ത് മാറ്റം കൊണ്ടുവന്നേനെയെന്നും മോദി കൂട്ടിച്ചേർത്തു. നെഹ്റു-ഗാന്ധി കുടുംബത്തിന്റെ നാലു തലമുറ രാജ്യം ഭരിച്ചു. ജനങ്ങളെ കബളിപ്പിക്കാനുള്ള ഒരവസരം പോലും അവർ പാഴാക്കിയില്ല. ബാങ്കുകളുടെ വാതിൽ പാവപ്പെട്ടവർക്കു വേണ്ടി തുറക്കുകയാണെന്ന അവകാശവാദത്തോടെയാണ് ദേശസാത്കരണം നടപ്പാക്കിയത്. എന്നാൽ ദേശസാത്കരണത്തിനു ശേഷവും രാജ്യത്തെ പകുതിയാളുകളും 2014 വരെ ബാങ്കുകളുടെ വാതിൽ കണ്ടിരുന്നില്ല- മോദി പറഞ്ഞു. പാവപ്പെട്ടവരുടെ പേരിൽ നടത്തിയ തട്ടിപ്പായിരുന്നില്ലേ ബാങ്ക് ദേശസാത്കരണം?- അദ്ദേഹം ചോദിച്ചു. തന്റെ സർക്കാർ അധികാരത്തിലെത്തിയ ശേഷം കൊണ്ടുവന്ന പ്രധാൻ മന്ത്രി ജൻധൻ യോജനയിലൂടെയാണ് ബാങ്കിങ് മേഖല പാവപ്പെട്ടവർക്ക് പ്രാപ്യമായതെന്നും മോദി പറഞ്ഞു. അമ്പത്- അറുപത് വർഷത്തെ തെറ്റുകൾ തിരുത്താൻ നമുക്ക് കുറച്ചു സമയം വേണ്ടിവരുമെന്നത് ശരിയാണ്. എനിക്ക് വെറും നാലുവർഷമാണ് ലഭിച്ചത്. അവർക്ക്(കോൺഗ്രസ്) കിട്ടിയതിന്റെ പാതിസമയം തനിക്ക് കിട്ടിയാൽ രാജ്യത്ത് വൻമാറ്റങ്ങൾ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 1971ലെ പൊതുതിരഞ്ഞെടുപ്പ് സമയത്താണ് ഗരീബി ഹട്ടാവോ എന്ന മുദ്രാവാക്യം ഇന്ദിരാ ഗാന്ധി അവതരിപ്പിക്കുന്നത്. 14 ബാങ്കുകളാണ് 1969ൽ ഇന്ദിരാ ഗാന്ധി സർക്കാർ ദേശസാത്കരിച്ചത്. content highlights:Bank nationalisation was fraud modi criticises indira gandhi
from mathrubhumi.latestnews.rssfeed https://ift.tt/2AoymVQ
via
IFTTT
No comments:
Post a Comment