കൊല്‍ക്കത്ത: രഥയാത്ര തടയാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരുടെ തലയിലൂടെ രഥത്തിന്റെ ചക്രം കയറ്റിയിറക്കുമെന്ന് ബി.ജെ.പി വനിതാ നേതാവിന്റെ ഭീഷണി. ബി.ജെ.പി നേതാവും മുന്‍ നടിയുമായ ലോക്കറ്റ് ചാറ്റര്‍ജിയാണ് ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. ശനിയാഴ്ച മാള്‍ഡ ജില്ലയില്‍ നടന്ന പരിപാടിയിലാണ് ചാറ്റര്‍ജിയുടെ ഭീഷണി. ബി.ജെ.പിയുടെ വനിതാ വിഭാഗം അധ്യക്ഷ കൂടിയാണ് ചാറ്റര്‍ജി. ബംഗാളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി രഥയാത്ര സംഘടിപ്പിച്ചിട്ടുണ്ട്.
ഡിസംബര്‍ 5,6,7 തീയതികളിലാണ് ബംഗാളില്‍ ബി.ജെ.പിയുടെ രഥയാത്ര. സംസ്ഥാനത്തെ 42 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും രഥയാത്ര സഞ്ചരിക്കും. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്. കൊല്‍ക്കത്തയില്‍ നടക്കുന്ന സമാപനചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കും.
പ്രകോപനപരമായ പ്രസ്താവനകളിലൂടെ സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് ബി.ജെ.പി നേതാക്കളുടെ ശ്രമമെന്ന് തൃണമുല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു. ബംഗാളില്‍ വര്‍ഗീയ അജണ്ട നടപ്പിലാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. എന്നാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ ബി.ജെ.പിയുടെ വിഭാഗീയ അജണ്ടയെ പരാജയപ്പെടുത്തുമെന്നും പാര്‍ഥ പറഞ്ഞു.
from mangalam.com https://ift.tt/2PQeQeh
via IFTTT
No comments:
Post a Comment