പുതിയ 'ഇന്നവേഷനില്‍' കുടുങ്ങി ശശി തരൂര്‍: ട്വീറ്റിലെ അക്ഷരപ്പിശകിനെ 'വധിച്ച്' ട്രോളര്‍മാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 11, 2018

പുതിയ 'ഇന്നവേഷനില്‍' കുടുങ്ങി ശശി തരൂര്‍: ട്വീറ്റിലെ അക്ഷരപ്പിശകിനെ 'വധിച്ച്' ട്രോളര്‍മാര്‍

ന്യൂഡല്‍ഹി: കടുകട്ടി ഇംഗ്ലീഷ് വാക്കുകള്‍ക്കൊണ്ട് വായനക്കാരെ അമ്പരിപ്പിക്കുകയും കുഴയ്ക്കുകയും ചെയ്തിരുന്ന ശശി തരൂരിനും ഒടുവില്‍ ഇംഗ്ലീഷ് തന്നെ പണി കൊടുത്തു. അടുത്തിടെ തന്നെ വിചിത്രമായ ഉച്ചാരണവും സ്‌പെല്ലിംഗുകളും കൊണ്ട് തരൂര്‍ ഇതുവരെ കേള്‍ക്കാത്ത ഇംഗ്ലീഷ് വാക്കുകള്‍ പരിചയപ്പെടുത്തിയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഒടുവിലിതാ ലളിതമായ ഒരു വാക്കിന്റെ സ്‌പെല്ലിംഗ് തെറ്റിച്ചതാണ് തരൂരിനെ ട്രോളിക്കൊല്ലുന്നത്.

യുഎഇയില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്ന ചിത്രത്തോടൊപ്പം ട്വിറ്ററിലെ പോസ്റ്റിലാണ് അക്ഷരത്തെറ്റ് സംഭവിച്ചത്. Innovation എന്ന വാക്കിനു പകരം Innivation എന്ന് മാറിപ്പോകുകയായിരുന്നു. തരൂരില്‍ നിന്ന് സംഭവിച്ച പിശകിനെ ട്രോളര്‍മാര്‍ വധിക്കുകയും ചെയ്തു. ഇതൊരരു പുതിയ വാക്കാണെന്ന് തെറ്റിദ്ധരിച്ച് അര്‍ത്ഥം തിരഞ്ഞുവെന്നും, തരൂര്‍ സംഭാവന ചെയ്ത പുതിയ വാക്കാണിതെന്നും ഉള്‍പ്പെടെ നിരവധി പരിഹാസവും ഉയരുകയാണ്. ഏറ്റവും ഒടുവില്‍ തെറ്റ് സമ്മതിച്ച് തരൂര്‍ തന്നെ രംഗത്തെത്തി.



from mangalam.com https://ift.tt/2Der1Lk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages