ബെംഗളൂരു: ഉപതിരഞ്ഞെടുപ്പിന് രണ്ട് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിയില്‍ ചേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് തിരികെ എത്തി. കര്‍ണാടകത്തിലെ എല്‍. ചന്ദ്രശഖര്‍ ആണ് ഒരു മാസത്തിന് ശേഷം ബിജെപിയെ കുരുക്കി കോണ്‍ഗ്രസ് പാളയത്തിലെക്ക് ചേക്കേറിയത്. കര്‍ണടാക മുഖ്യമന്ത്രി എച് ഡി കുമാരസ്വാമിയുടെ ഭാര്യ അനിതാ കുമാരസ്വാമിയാണ് ഭരണപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി.
ബിജെപിയില്‍ ഒരുമയില്ലെന്നും തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും അതിനാല്‍ തിരിച്ച് കോണ്‍ഗ്രസിലേക്ക് തന്നെ തിരികെ വരുന്നതായും ഇന്നു പുലര്‍ച്ചെയാണ് ചന്ദ്രശേഖര്‍ അറിയിച്ചത്. തന്റെ മാതൃപാര്‍ട്ടിയിലേക്ക് തിരികെ എത്തിയെന്നും ഇപ്പോള്‍ സന്തുഷ്ടനാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതോടെ അനിത കുമാരസ്വാമിക്ക് എതിരാളികള്‍ ഇല്ലാതാകുകയും ചെയ്തു. ജനതാദള്‍ എസ്സിന്റെ ഉറച്ച മണ്ഡലമായ രാമനഗരയിലാണ് സംഭവബഹുലമായ കാര്യങ്ങള്‍ അരങ്ങേറിയത്. ഇവിടങ്ങളില്‍ നേരത്തെ കോണ്‍ഗ്രസും ജനതാദളും തമ്മിലായിരുന്നു മത്സരം. എന്നാല്‍ ഇത്തവണ ഇരുകക്ഷികളും ഒന്നിച്ചതിനാല്‍ മത്സരത്തിന്റെ ഗതി തന്നെ മാറുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എച്ച്.ഡി. കുമാരസ്വാമിക്ക് ഇവിടെ നിന്നും 92,626 വോട്ടുകള്‍ ലഭിച്ചിരുന്നു. രണ്ടാമതെത്തിയ കോണ്‍ഗ്രസ് 69,990 വോട്ടുകളും ലഭിച്ചിരുന്നു. അന്ന് ബിജെപിക്ക് ലഭിച്ചത് വെറും 4871 വോട്ടുകളുമാണ്.
from mangalam.com https://ift.tt/2AFe7UY
via IFTTT
No comments:
Post a Comment