വിശന്നു കരഞ്ഞ കുഞ്ഞിനെ മുലയൂട്ടി എയര്‍ഹോസ്റ്റസ്, അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 12, 2018

വിശന്നു കരഞ്ഞ കുഞ്ഞിനെ മുലയൂട്ടി എയര്‍ഹോസ്റ്റസ്, അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

വിമാനയാത്രയ്ക്കിടെ വിശന്നുകരഞ്ഞ കുഞ്ഞിനെ മുലയൂട്ടാൻ തയ്യാറായ എയർ ഹോസ്റ്റസിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സാമൂഹികമാധ്യമങ്ങൾ. ഫിലിപ്പീൻസ് എയർലൈൻസ് ജീവനക്കാരിയായ പട്രിഷ ഓർഗാനോയാണ് വിമാനത്തിനുള്ളിൽ വിശന്നുകരഞ്ഞ കുഞ്ഞിന് പാൽ നൽകിയത്. നവംബർ എട്ടിനായിരുന്നു സംഭവം. കുഞ്ഞിന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ടാണ് പട്രിഷ അമ്മയുടെയും കുഞ്ഞിന്റെയും അരികിലേക്ക് ചെന്നത്. കുപ്പിയിൽകരുതിയിരുന്ന പാൽ തീർന്നതിനെ തുടർന്ന് നിസ്സഹായയായി ഇരിക്കുകയായിരുന്നു കുഞ്ഞിന്റെ അമ്മ. കുഞ്ഞിന്റെ കരച്ചിൽ കേട്ട് സമീപത്തെ യാത്രക്കാരൊക്കെ അവിടേക്ക് ശ്രദ്ധിക്കാനും തുടങ്ങിയിരുന്നു. അതോടെ കുഞ്ഞിനെ മുലയൂട്ടാൻ പട്രിഷ തയ്യാറാകുകയായിരുന്നു. 24 വയസ്സുകാരിയായ പട്രിഷ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ കൂടിയാണ്. താൻ അപരിചിതയായ ഒരമ്മയുടെ കുഞ്ഞിനെ മുലയൂട്ടിയെന്ന കാര്യം പട്രിഷ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. 36,000 ത്തിലധികം തവണയാണ് പട്രിഷയുടെ കുറിപ്പ് ഇതിനോടകം ഷെയർ ചെയ്യപ്പെട്ടത്. ക്യാബിൻ ക്രൂ ഇവാലുവേറ്റർ ആയി സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള പരീക്ഷാദിനം കൂടിയായിരുന്നു അന്ന് പട്രീഷയ്ക്ക്. പരീക്ഷ വിജയിച്ചതായും ക്യാബൻ ക്രൂ ഇവാലുവേറ്ററായി സ്ഥാനക്കയറ്റം കിട്ടിയെന്നും പട്രീഷ ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. content highlights:airhostess breast feeds passengers daughter as mother ran out of formula milk


from mathrubhumi.latestnews.rssfeed https://ift.tt/2PVEVJ0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages