ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ വാർത്തകൾക്ക് തടയിടുന്നതിന് വിവിധ നടപടികൾ ഉണ്ടാകുമെന്ന് ട്വിറ്റർ സഹ സ്ഥാപകനും സി.ഇ.ഒയുമായ ജാക്ക് ദോസ്സെ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ തടയുന്നതിന് കൃത്രിമ ഇന്റലിജൻസ് ടൂളടക്കം ഉപയോഗിക്കുമെന്ന് ജാക്ക് ദോസ്സെ പറഞ്ഞു. ഡൽഹി ഐഐടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമാശകളെ തെറ്റായവിവരങ്ങളായി കാണാനാവില്ല. എന്നാൽ ജനങ്ങളെ തെറ്റിദ്ധരിപ്പക്കണമെന്ന് ഉദ്ദേശത്തോടെ പ്രചരിപ്പിക്കുന്നതാണ് യഥാർത്ഥ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചത്തെ സന്ദർശനത്തിനാണ് ദോസ്സെ ഇന്ത്യയിലെത്തിയത്. തിങ്കളാഴ്ച രാവിലെ അദ്ദേഹം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ട്വിറ്റർ ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വ്യാജവാർത്തകളെ സംബന്ധിച്ചും ഇത് തടയിടുന്നതുമായി ബന്ധപ്പെട്ടും ഇരുവരും ചർച്ച നടത്തി. ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുമായും ദോസ്സെ കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദിനേയും അദ്ദേഹം സന്ദർശിച്ചേക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2DfZeKy
via
IFTTT
No comments:
Post a Comment