കൊൽക്കത്ത:ചെസ്സിൽ അഞ്ചു തവണ ലോകചാമ്പ്യനായ വിശ്വനാഥൻ ആനന്ദിനെ സമനിലയിൽ തളച്ച് പതിനാലുകാരൻ നിഹാൽ സരിൻ. കൊൽക്കത്തയിൽ നടന്ന ടാറ്റ സ്റ്റീൽ രാജ്യാന്തര റാപിഡ് ചെസ് മത്സരത്തിന്റെ എട്ടാം റൗണ്ടിലാണ് മലയാളി താരത്തിന്റെ അദ്ഭുത പ്രകടനം. ഒമ്പത് മത്സരങ്ങളിൽ ആറെണ്ണത്തിലും സമനില നേടി നിഹാൽ ഒമ്പതാമതെത്തി. മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടു. നിഹാൽ നേടിയ സമനിലകളെല്ലാം വമ്പൻ താരങ്ങൾക്കെതിരേയാണ്. ആനന്ദിനെക്കൂടാതെ കഴിഞ്ഞ വർഷത്തെ ലോക ചാമ്പ്യൻഷിപ്പിൽ റണ്ണർ അപ്പായ സെർജി കറിയാക്കിൻ, നിലവിലെ ലോക മൂന്നാം നമ്പർ താരം മാമദ്യെറോവ്, ലോക 25-ാം റാങ്കുകാരൻ ഹരികൃഷ്ണ, 44-ാം റാങ്കുകാരൻ വിദിത് ഗുജറാത്തി എന്നിവരേയാണ് തൃശൂരുകാരൻ സമനിലയിൽ പിടിച്ചത്. ഇതെന്റെ ആദ്യത്തെ സൂപ്പർ ടൂർണമെന്റായിരുന്നു. ഒമ്പത് മത്സരങ്ങളിൽ ആറ് സമനില. ഇത് മികച്ച നേട്ടമായിത്തന്നെയാണ് കാണുന്നത് മത്സരശേഷം നിഹാൽ പ്രതിരകിച്ചു. തൃശൂർ മുളങ്കുന്നതുകാവ് ഗവ. മെഡിക്കൽ കോളേജിലെ ഡെർമറ്റോളജി വിഭാഗത്തിലെ ഡോ. സരിന്റെയും സൈക്യാട്രി വിഭാഗത്തിലെ ഡോ. ഷിജിന്റെയും മകനായ നിഹാൽ തൃശ്ശൂർ ദേവമാതാ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. കഴിഞ്ഞ ഓഗസ്റ്റിൽ നിഹാൽ ലോക ചെസ് ഫെഡറേഷന്റെ ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ 53-ാം ഗ്രാൻഡ്മാസ്റ്ററാണ് നിഹാൽ, മൂന്നാമത്തെ മലയാളിയും. ലോകത്ത് ഈ പദവിയിലെത്തുന്ന 12-ാമത്തെ പ്രായം കുറഞ്ഞ ചെസ്സ് താരവും നിഹാലാണ്. അബുദാബിയിൽ നടന്ന മാസ്റ്റേഴ്സ് ചെസ് ചാമ്പ്യൻഷിപ്പിൽ ഉസ്ബെക്കിസ്താന്റെ തെമൂർ കുയ്ബോകറോവിനെ സമനിലയിൽ തളച്ചാണ് ഗ്രാൻഡ് മാസ്റ്റർ പദവിക്ക് വേണ്ടിയിരുന്ന മൂന്നാം നോമും നിഹാൽ സ്വന്തമാക്കിയത്. ഇന്ത്യൻ ചെസ്സിലെ അദ്ഭുതബാലനായി അറിയപ്പെടുന്ന നിഹാൽ 2014-ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ-10 ലോക ചെസ്സിൽ കിരീടം നേടിയ താരമാണ്. The Madras Tiger @vishy64theking takes on the little cub @NihalSarin in the 8th round of the Tata Steel Chess India 2018 Rapid. What are your predictions?!#chess #chessbaseindia #tschess2018 #tschessindia pic.twitter.com/WtVgWnHIFS — ChessBase India (@ChessbaseIndia) November 11, 2018 Content Highlights: Tata Steel Chess India Rapid tournament Nihal Sarin Draws Viswanathan Anand
from mathrubhumi.latestnews.rssfeed https://ift.tt/2B1pc33
via
IFTTT
No comments:
Post a Comment