ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ സിറ്റിക്ക് തകർപ്പൻ വിജയം. യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് സിറ്റി കീഴടക്കി. ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സിറ്റിക്കായി ഡേവിഡ് സിൽവ (12), സെർജി അഗ്യൂറോ (48), ഗുണ്ടോഗൻ (36) എന്നിവർ സ്കോർ ചെയ്തപ്പോൾ യുണൈറ്റഡിന്റെ ഗോൾ പെനാൽറ്റിയിലൂടെ ആന്റണി മാർഷ്യലാണ് നേടിയത്. വിജയത്തോടെ സിറ്റി പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. എട്ടാം സ്ഥാനത്താണ് യുണൈറ്റഡ്. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആഴ്സണലിനെ വോൾവ്സ് സമനിലയിൽ തളച്ചു. ഏറെ നേരം പിന്നിൽ നിന്ന ശേഷമാണ് ആഴ്സണൽ സമനില ഗോൾ നേടിയത്. 13-ാം മിനിറ്റിൽ റൗൾ ഹിമനസിന്റെ അസിസ്റ്റിൽ ഇവാൻ കാവലോറോ വോൾവ്സിനെ മുന്നിലെത്തിച്ചു. നിശ്ചിത സമയം അവസാനിക്കാൻ നാല് മിനിറ്റ് ശേഷിക്കേയാണ് ആഴ്സണൽ സമനില ഗോൾ കണ്ടെത്തിയത്. മികിതാര്യനായിരുന്നു ഗോൾ സ്കോറർ. Content Highlights: EPL 2018 Manchester City Manchester United Arsenal Wolves
from mathrubhumi.latestnews.rssfeed https://ift.tt/2qCBRn0
via
IFTTT
No comments:
Post a Comment