ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനമുന്നയിച്ചപ്രമുഖ കർണാടിക് സംഗീതജ്ഞൻ ടി.എം.കൃഷ്ണയുടെ സംഗീത പരിപാടിയിൽ നിന്ന്എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പിന്മാറി. ഈ മാസം 17,18 തിയതികളിൽഡൽഹി ചാണക്യപുരി നെഹ്റു പാർക്കിൽ നടത്താനിരുന്ന പരിപാടിയാണ് എയർപോർട്ട് അതോറിറ്റിയുടെ പിന്മാറ്റത്തെത്തുടർന്ന് മാറ്റിവെച്ചത്.ഒരു സാസ്കാരിക സംഘടനയും എയർപോർട്ട് അതോറി ഓഫ് ഇന്ത്യയുമായിരുന്നു പരിപാടിയുടെ സംഘാടകർ. പരിപാടിയെ സംബന്ധിച്ച് ഡൽഹിയിലെ പത്രങ്ങളിലും മറ്റും വൻ പരസ്യ പ്രചാരണവും നടത്തിയിരുന്നു. ടി.എം.കൃഷ്ണ ദേശ വിരുദ്ധനാണെന്നും അർബൻ നക്സലാണെന്നുമുള്ള വലതുപക്ഷ ട്രോൾ ആക്രമങ്ങൾ വ്യാപകമായതോടെയാണ് പരിപാടി മാറ്റിവെക്കാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചത്. പരിപാടി മാറ്റിവെച്ച കാര്യം എയർപോർട്ട് അതോറി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തിട്ടുണ്ടെങ്കിലും എന്താണ് കാരണമെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം പരിപാടി പിന്നീട് നടത്തുമെന്ന് ട്വീറ്റിൽ അറിയിച്ചിട്ടുണ്ട്. കൃഷ്ണയെ ദേശവിരുദ്ധനെന്ന് മുദ്രകുത്തിയുള്ള ട്രോൾ പ്രചാരണങ്ങളിൽ കേന്ദ്ര മന്ത്രിമാരെയടക്കം ടാഗ് ചെയ്തിട്ടുമുണ്ട്. #AAI cordially invites you to a Carnatic vocal performance by @tmkrishna who will be accompanied by R.K. Shriramkumar on violin, Praveen Sparsh on Mridangam & Anirudh Athreya on Kanjira - on 17th November in the 2nd edition of Dance & Music in the Park at Nehru Park, Delhi. pic.twitter.com/8ZiUd4n2xC — Airports Authority of India (@AAI_Official) November 10, 2018
from mathrubhumi.latestnews.rssfeed https://ift.tt/2K8wXHq
via
IFTTT
No comments:
Post a Comment