ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും പലപ്രാവശ്യം കത്തികൊണ്ട് വെട്ടി'- പേടിച്ചരണ്ട് നന്ദനയും വര്‍ഷയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 15, 2018

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും പലപ്രാവശ്യം കത്തികൊണ്ട് വെട്ടി'- പേടിച്ചരണ്ട് നന്ദനയും വര്‍ഷയും

കുഴിത്തുറ: ഞങ്ങളെ എന്തിനാണ് ആ മാമൻ വെട്ടിക്കൊല്ലാൻ ശ്രമിച്ചതെന്ന് അറിയില്ല. ഓടി രക്ഷപ്പെടാൻ ശ്രമിച്ചിട്ടും വിട്ടില്ല. പലപ്രാവശ്യം കത്തികൊണ്ട് വെട്ടി- സ്വാമിയാർമഠത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴും നന്ദന പേടിച്ചുവിറയ്ക്കുകയാണ്. തൃപ്പരപ്പ് കുരിവിക്കാലവിളയിൽ രവിയുടെ മകളാണ് വിദ്യാർഥിനിയായ നന്ദന. ജയന്റെ ആക്രമണത്തിൽ പരിക്കേറ്റ തൃപ്പരപ്പ് കാമൂർ ശങ്കരമംഗലത്തെ ബിജു കുമാറിന്റെ മകൾ വർഷയും തൊട്ടടുത്ത മുറിയിൽ ചികിത്സയിലാണ്. രാവിലെ ആറരയ്ക്ക് പതിവുപോലെ സ്കൂളിൽ സ്പെഷ്യൽ ക്ലാസിന് എത്തിയതാണ് ഇരുവരും. സ്കൂളിലേക്കുകയറിയപ്പോൾത്തന്നെ അകത്ത് ജയന്റെ ആക്രമണം കണ്ട ഇരുവരും സമീപത്തുള്ള സ്കൂൾ മാനേജറിന്റെ വീടിനുമുന്നിൽനിന്നു. അപ്പോഴാണ് ജയൻ ഇവർക്കുനേരേ തിരിഞ്ഞത്. അയാൾ ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോൾ റോഡിനു മറുവശത്തെ മാമിയുടെ വീട്ടിലേക്ക് ഞങ്ങൾ ഓടിക്കയറി കതകടച്ചു.എന്നാൽ കതക് തുറന്ന് അകത്തെത്തിയ അയാൾ ഞങ്ങളെ കത്തികൊണ്ട് മാറിമാറി വെട്ടാൻ ശ്രമിച്ചു. തടുക്കുന്നതിനിടയിൽ താഴെവീണപ്പോഴാണ് ഞങ്ങൾക്ക് വെട്ടേറ്റത്. ഞങ്ങൾ നിലവിളിച്ചിട്ടും അയാൾ വിട്ടില്ല. ഇതുകണ്ട് പുറത്തുനിന്ന് വീട്ടിനുള്ളിൽ വന്ന ഒരാൾ ഈ കുട്ടികൾ എന്ത് ചെയ്തു, അവരെ എന്തിന് കൊല്ലുന്നു എന്ന് ചോദിച്ചപ്പോഴാണ് അയാൾ പുറത്തിറങ്ങിയത് - വർഷ പറഞ്ഞു. വർഷയുടെ മുതുകിൽ മൂന്ന് വെട്ടേറ്റിട്ടുണ്ട്. നന്ദനയുടെ തലയ്ക്കാണ് പരിക്ക്. രണ്ട് തുന്നലിടേണ്ടിവന്നു. വാക്കത്തിക്ക് മൂർച്ച കുറവായതിനാൽ കാലിലും മറ്റും വെട്ടിയ ഭാഗം മുറിയാതെ തിണർത്തുകിടക്കുകയാണ്. മാർത്താണ്ഡം പോലീസ് ആശുപത്രിയിൽ എത്തി കുട്ടികളുടെ മൊഴിയെടുത്തു. ഭാര്യ പഠിപ്പിക്കുന്ന സ്കൂളിലെത്തി ഭർത്താവ് വിദ്യാർത്ഥിനികളെ വെട്ടി: സംഭവം തിരുവനന്തപുരത്ത് Content Highlight: Teacher husband attacked her two students


from mathrubhumi.latestnews.rssfeed https://ift.tt/2PsIE1x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages