മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനം ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 96 പോയന്റ് ഉയർന്ന് 35254ലിലും നിഫ്റ്റി 32 പോയന്റ് നേട്ടത്തിൽ 10617ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 986 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 811 ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി, ബാങ്ക്, ഫാർമ, വാഹനം തുടങ്ങിയ മേഖലകളിലെ ഓഹരികൾ നേട്ടത്തിലാണ്. ടൈറ്റാൻ, സിപ്ല, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എച്ച്പിസിഎൽ, ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ഹിൻഡാൽകോ, ഹീറോ മോട്ടോർകോർപ്, ഐഒസി, എസ്ബിഐ, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2Pljvpk
via
IFTTT
No comments:
Post a Comment