ഷാ പേര്‍ഷ്യന്‍ പേര്;ആദ്യം ബി.ജെ.പി നേതാക്കളുടെ പേരുമാറ്റൂ, എന്നിട്ടാവാം സ്ഥലങ്ങളുടേത്-ചരിത്രകാരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 12, 2018

ഷാ പേര്‍ഷ്യന്‍ പേര്;ആദ്യം ബി.ജെ.പി നേതാക്കളുടെ പേരുമാറ്റൂ, എന്നിട്ടാവാം സ്ഥലങ്ങളുടേത്-ചരിത്രകാരന്‍

ന്യൂഡൽഹി: രാജ്യത്തെ നഗരങ്ങളുടെയും സ്ഥലങ്ങളുടെയും പുനർനാമകരണത്തിന് മുമ്പേ സ്വന്തം പേരുകളാണ് ബി ജെ പി നേതാക്കൾമാറ്റേണ്ടതെന്ന് ചരിത്രകാരൻ ഇർഫാൻ ഹബീബ്. ഷാ എന്നത് പേർഷ്യൻ പേരാണെന്നും സംസ്കൃതത്തിൽനിന്നല്ല അതിന്റെ ഉത്ഭവമെന്നും ഇർഫാൻ പറഞ്ഞു. ഇനി അവർ(ബി ജെ പി) നഗരങ്ങളുടെ പേരുകൾ മാറ്റുകയാണെന്നിരിക്കട്ടെ, സ്വന്തം പേരുകൾ മാറ്റിക്കൊണ്ടാവട്ടെ അതിനു തുടക്കം കുറിക്കുന്നത്- ഇർഫാൻ ഹബീബ് പറഞ്ഞു. മജുംദാർ, ഷാ തുടങ്ങിയവ ഇസ്ലാമിക ബന്ധമുള്ള പദങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Shah is a Persian word, it is not from Sanskrit. If they (BJP) are changing the names of cities, they should first start with their own names: Professor Irfan Habib, Historian pic.twitter.com/AVUc0Q5Wja — ANI (@ANI) November 11, 2018 നഗരങ്ങളുടെയും സ്ഥലങ്ങളുടെയും പുനർനാമകരണവുമായി ബന്ധപ്പെട്ട് ബി ജെ പിക്കെതിരെ വ്യാപകവിമർശനമാണ് മുന്നണിയിൽനിന്നു തന്നെയും പ്രതിപക്ഷത്തുനിന്നും സാമൂഹികനിരീക്ഷരിൽനിന്നും ഉയരുന്നത്. ബി ജെ പിയുടെ ദേശീയവക്താവ് ഷാനവാസ് ഹുസൈൻ, കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി, ഉത്തർപ്രദേശ് മന്ത്രി മൊഹ്സിൻ റാസ എന്നിവരുടെ പേരാണ് ആദ്യം മാറ്റേണ്ടതെന്ന വിമർശനവുമായി ഉത്തർപ്രദേശ് മന്ത്രിസഭയിലെ അംഗവും എസ് ബി എസ് പി അധ്യക്ഷനമായ ഓം പ്രകാശ് രാജ്ഭറുംരംഗത്തെത്തിയിട്ടുണ്ട്. content highlights;Shah is a Persian word not from sanskrit says irfan habib criticises bjp on renaming of cities


from mathrubhumi.latestnews.rssfeed https://ift.tt/2OIWsQg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages